/sathyam/media/media_files/2025/10/28/recode-kerala-2025-10-28-00-43-21.jpg)
കൊച്ചി: വിഷൻ 2031 ൻ്റെ ഭാഗമായി ഇലക്ട്രോണിക്സ് ആന്റ് ഐടി വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന "റീകോഡ് കേരള 2025" സെമിനാർ ഇന്ന് (ചൊവ്വാഴ്ച) കാക്കനാട് കിൻഫ്ര കൺവെൻഷൻ സെൻററിൽ നടക്കും. രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും.
ഉദ്ഘാടന വേദിയിൽ എറണാകുളം സൗത്ത് മെട്രോ സ്റ്റേഷനിൽ ഇൻഫോപാർക്കിന്റെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്ന പ്രീമിയം കോ വർക്കിംഗ് സ്പേസ് 'ഐ ബൈ ഇൻഫോപാർക്കി' ൻ്റെ ഉദ്ഘാടനവും മുഖ്യമന്ത്രി വിർച്വലായി നിർവഹിക്കും.
ഗ്ലോബൽ ഇൻഡസ്ട്രി ട്രെൻഡ്സ് ആന്റ് കേരളാസ് പ്രിപ്പേഡ്നസ്, ബിൽഡിങ് ബ്രാൻഡ് കേരള, പവറിങ് ദി ഇലക്ട്രോണിക് ചിപ്പ് റവല്യൂഷൻ ഇൻ കേരള, സ്കില്ലിംഗ് ഫോർ ദ ഡിജിറ്റൽ ഫ്യൂച്ചർ, ഡിജിറ്റൽ ലീപ് ഇൻ ഐടി ഗവേണൻസ്, റീഡിസൈനിങ് ദി ഇന്നവേഷൻ ലാൻഡ്സ്കേപ്, ബിൽഡിംഗ് ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ ഫോർ കേരള എന്നീ വിഷയങ്ങളിൽ പാനൽ ചർച്ചകൾ നടക്കും.
വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, ഐടി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു, സാങ്കേതിക വിദഗ്ധർ, തുടങ്ങിയവർ സെമിനാറിൽ പങ്കെടുക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us