/sathyam/media/media_files/2025/11/01/akgsma-kochi-2025-11-01-16-38-42.jpg)
അങ്കമാലി: സ്വർണ്ണത്തിൻ്റെ വില്പന നികുതി ഒരു ശതമാനമായി കുറക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻ്റ് രാജു അപ്സര ആവശ്യപ്പെട്ടു.
ജി.എസ്.ടി നിലവിൽ വരുമ്പോൾ സ്വർണ്ണത്തിന് പവന് 20000 രൂപയായിരുന്നു. ഇപ്പോൾ സ്വർണ്ണവില 90000 കടന്നിരിക്കുന്നു. ഒരു പവൻ സ്വർണ്ണം വാങ്ങുന്ന ഉപഭോക്താവ് 2700 രൂപ ടാക്സ് ഇനത്തിൽ നൽകേണ്ട അവസ്ഥയാണന്ന് അദ്ദേഹം പറഞ്ഞു.
ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ ഇൻ്റർനാഷണൽ ജുവലറി ഫെസ്റ്റിൻ്റെ ഭാഗമായി അഡ്ലസ് ഇൻ്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ രത്നാഭരണങ്ങളുടെയും 'പ്ലാറ്റിനം ആഭരണ പ്രദർശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ഒരു കോടിയിലേറെ ജനങ്ങൾ നിർമ്മാണ - വിപണന - വില്പന - തൊഴിൽ മേഖലയിൽ പണി എടുക്കന്ന വ്യാപാര മേഖലയയാണ് സ്വർണ്ണ കച്ചവടം. രാജ്യത്ത് ഏറ്റവും കൂടുതൽ സ്വർണ്ണ - രത്നാഭരണമേഖലയിൽ പണി എടുക്കുന്നവർ ഗുജറാത്തിലാണ്.
ജി.എസ്.ടി. പരിഷ്കരണം അനിവാര്യമായതിനാൽ വിഷയം പ്രധാമന്ത്രിയെ ധരിപ്പിക്കും. സാമൂഹ്യ സുരക്ഷ പെൻഷൻ വർദ്ധിപ്പിച്ച സാഹചര്യത്തിൽ വ്യാപാരി ക്ഷേമപെൻഷനും വർദ്ധിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡൻ്റ് ജസ്റ്റിൻ പാലത്ര അദ്ധ്യക്ഷത വഹിച്ചു. എക്സിബിഷൻ കോ- ഓർഡിനേറ്ററന്മാരായ ഹാഷിം മണ്ണിൽ, റോയി പാലത്ര സംസ്ഥാന വർക്കിംഗ് ജനറൽ സെക്രട്ടറി മെയ്തു വരമംഗലത്ത്, വർക്കിംഗ് സെക്രട്ടറി ജോയി പഴയ മഠം, കണ്ണൻശരവണ, കെ. സദാനന്ദൻ, ഡാൻ്റി 'ശ്വേതൻ മേത്ത എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us