മണീട് സ്മാർട്ട് വില്ലേജ് ഓഫീസ് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം നിര്‍വ്വഹിച്ചു

New Update
maneed smart village office inauguration-2

മണീട്: ഭൂമിയുടെ അതിർത്തി തർക്കങ്ങൾ ഇല്ലാത്ത നവകേരളം ലക്ഷ്യമിട്ട്, സംസ്ഥാനത്തെ ഭൂ ഭരണ സമ്പ്രദായം സമൂലമായി പരിഷ്കരിച്ചു വരികയാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. 

Advertisment

ഡിജിറ്റൽ റീസർവെ പൂർത്തിയാക്കി, ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് നിയമപരമായ ചോദ്യങ്ങളില്ലാത്ത 'കൺക്ലൂസീവ് ടൈറ്റിൽ' (അന്തിമമായ രേഖ) സമ്പ്രദായത്തിലേക്ക് കേരളം അതിവേഗം നീങ്ങുകയാണ്. മണീട് സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.

maneed smart village office inauguration

അനൂപ് ജേക്കബ് എംഎൽഎ അധ്യക്ഷനായ ചടങ്ങിൽ മണീട് പഞ്ചായത്ത് പ്രസിഡൻ്റ് പോൾ വർഗീസ്, വൈസ് പ്രസിഡൻ്റ് മോളി തോമസ്, ജില്ലാ പഞ്ചായത്ത് മെമ്പർ എൽദോ ടോം പോൾ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി കെ പ്രദീപ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിന്ദു സജീവ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി എസ് ജോബ്, സി റ്റി അനീഷ്, മിനി തങ്കപ്പൻ, മുൻ പഞ്ചായത്ത് പ്രസിഡന്റും മെമ്പറുമായ വി ജെ ജോസഫ്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് വിനോദ് രാജ്, മൂവാറ്റുപുഴ ആർ ഡി ഒ പി എൻ അനി, പഞ്ചായത്ത് മെമ്പർമാർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Advertisment