/sathyam/media/media_files/2026/01/31/pallithazham-bus-stand-2026-01-31-18-18-33.jpg)
മുളന്തുരുത്തി: ​മുളന്തുരുത്തി പള്ളിത്താഴത്തെ ഗതാഗതക്കുരുക്കിന് പരിഹാരമായി ബസ് സ്റ്റാൻഡ് ജനസൗഹൃദമാകുന്നു. ഇതിനായി ഗ്രാമപഞ്ചായത്ത് ഭരണസമിതി വിപുലമായ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
സ്റ്റാൻഡിനുള്ളിലെ അനധികൃത പാർക്കിംഗ് കർശനമായി നിരോധിച്ച് പുതിയ ക്രമീകരണങ്ങൾ പ്രാബല്യത്തിൽ വരുത്തി. ബസ്സുകൾക്ക് സ്റ്റാൻഡിന്റെ പിൻവശത്ത് പോലീസിന്റെ നിരീക്ഷണത്തിൽ പ്രത്യേക സ്റ്റോപ്പ് ഏർപ്പെടുത്തി.
യാത്രക്കാർക്കായി താൽക്കാലിക കാത്തിരിപ്പ് കേന്ദ്രവും 30 -ഓളം ഇരിപ്പിടങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
​ബസ്സുകൾ സ്റ്റാൻഡിൽ കയറുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഹോം ഗാർഡിന്റെ സേവനം ലഭ്യമാക്കുമെന്നും, ആധുനിക ഷെൽട്ടറുകളും വിപുലമായ വിശ്രമ സൗകര്യങ്ങളും വൈകാതെ സ്റ്റാൻഡിൽ യാഥാർത്ഥ്യമാകുമെന്നും മുളന്തുരുത്തി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജോ ജോർജ്ജ് അറിയിച്ചു.
വൈസ് പ്രസിഡന്റ് മഞ്ജു അനിൽകുമാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഒ എ മണി, ജോയൽ കെ. ജോയ്, വാർഡ് മെമ്പർമാരായ ബിനോയ് ദാസ്, അപർണ ബാബു, ഇന്ദുലേഖ മണി, രേണുക സാബു തുടങ്ങിയ ജനപ്രതിനിധികളും പോലീസ് ഉദ്യോഗസ്ഥരും നേരിട്ടെത്തിയാണ് പുതിയ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകിയത്.
മുളന്തുരുത്തിയെ ഒരു മാതൃകാ നഗരമാക്കി മാറ്റാൻ, യാത്രക്കാരുടെയും, നാട്ടുകാരുടെയും സഹകരണം ഉണ്ടാകണമെന്ന് പഞ്ചായത്ത് ഭരണസമിതിയ്ക്ക് വേണ്ടി, പ്രസിഡണ്ട് ലിജോ ജോർജ്ജ് അഭ്യർത്ഥിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us