അയ്മുറി ബൃഹത് നന്ദി ഭജൻ.. നിർമ്മിതബുദ്ധിയിൽ ഹരികുമാർ സൃഷ്ടിച്ച ഭജൻ യു-ട്യൂബിൽ തരംഗമാകുന്നു..

New Update
bruhatnandi

പെരുമ്പാവൂർ: അയ്മുറി ശിവക്ഷേത്രത്തിലെ 36 അടി ഉയരമുള്ള പ്രശസ്തമായ അലങ്കാരനന്ദി ശില്പത്തെ പ്രകീർത്തിച്ചുകൊണ്ടുള്ള
എ.ഐ. നിർമ്മിത ഭജനപ്പാട്ട്  യു-ട്യൂബിൽ പ്രദർശനത്തിനെത്തി. 

Advertisment

നിർമ്മിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് സാങ്കേതിക വിദ്യയിലൂടെ ഭക്തിസംഗീതം എങ്ങനെ രൂപകല്പന ചെയ്തെടുക്കാം എന്നതിന്റെ പരീക്ഷണം കൂടിയാണ്  ഈ  'ബൃഹത്നന്ദി ഭജൻ' എന്ന് ഇതിന്റെ സ്രഷ്ടാവായ കൂവപ്പടി ജി. ഹരികുമാർ പറഞ്ഞു. 

പരമ്പരാഗത ഭജനകളുടെ ശീലുകൾ പിന്തുടർന്നുകൊണ്ട്, എ.ഐ. പ്രോംപ്റ്റുകൾ നൽകി വരികൾക്കും ഈണത്തിനും ആലാപനത്തിനും പുതുമ നൽകാനാണ് ഇതിലൂടെ ഇദ്ദേഹം ശ്രമിച്ചിരിക്കുന്നത്.  

ഭക്തശിരോമണി നന്ദി..  ശങ്കരസേവകൻ  നന്ദി.. മഹാബലേശ്വരനന്ദി.. വന്ദേഹം ബൃഹന്നന്ദി.. എന്നാരംഭിക്കുന്ന വരികൾ ഹരികുമാറിന്റേതുതന്നെയാണ്. 

പശ്ചാത്തലസംഗീതമൊരുക്കി നൽകിയത് എ.ഐ.  കേവലം ഒരു മണിക്കൂറിൽ താഴെ സമയം കൊണ്ടാണ്  ഒരു പാട്ട് അതിന്റെ പൂർണ്ണ രൂപത്തിൽ പുറത്തിറങ്ങിയത്.  

harikumar

സുഹൃത്തുക്കളായ രഞ്ജൻ ടെലിമീഡിയയും എഡിറ്ററും വിഷ്വൽ എഫക്റ്റ്സ് ക്രിയേറ്ററുമായ വിനോജ് കളമ്പാട്ടുകുടിയും ഹരികുമാറിന് സഹായികളായി.  

പാട്ടുസാഹിത്യത്യവും (ലിറിക്സ്) അതിന്റെ പശ്ചാത്തല സംഗീതവും ക്രമപ്പെടുത്തുന്നതിനുമായി ഉപയോഗിച്ചത്  സ്വന്തം ലാപ് ടോപ്പ്. 

2012 ജനുവരി 10ന് ലോകത്തുനിന്നും എന്നെന്നേയ്ക്കുമായി വിടപറഞ്ഞ ശില്പി അപ്പുക്കുട്ടനോടുള്ള ആദരസൂചമായാണ് ഈ സംഗീതസംരംഭം. 

ഹിന്ദുസ്ഥാനി രാഗമായ കേദാറിനെ അടിസ്ഥാനപ്പെടുത്തി എ.ഐ. ടൂളുകൾ സംഗീതസംവിധാനം നിർവ്വഹിച്ചു. ഭക്തിരസപ്രധാനമായ കൃതികൾക്കും ശിവസ്തുതികൾക്കും ഈ രാഗം ഏറെ അനുയോജ്യമാണെന്ന് എ.ഐ. ഹരികുമാറിന് പറഞ്ഞുകൊടുത്തു.  

താളം നിർദ്ദേശിച്ചു തന്നു. സ്ത്രീശബ്ദത്തിൽ പാടിയ്ക്കാൻ നിർദ്ദേശിച്ച 'എ.ഐ. ടൂളിന് മാത്രമെ അറിയൂ ഗായിക ആരെന്ന്. നല്ല ഭാവഗരിമയോടെ തന്നെ എ.ഐ. ഗായിക പാടി.  

മിനിറ്റുകൾക്കകം എം.പി. ത്രീ ഫയൽ റെഡി. സൗണ്ട് റെക്കോർഡിംഗ് സ്റ്റുഡിയോ വേണ്ട, അനുബന്ധ സൗകര്യങ്ങൾ ഒന്നുംതന്നെ വേണ്ട. ആകെ വേണ്ടത് ഒരു കമ്പ്യൂട്ടർ അതല്ലെങ്കിൽ അത്യാവശ്യം നല്ല കോൺഫിഗറേഷൻ ഉള്ള ഒരു സ്മാർട്ട് ഫോൺ. 

harikumar and mother

ഗാനം റിലീസ് ചെയ്യുന്നതിനു മുമ്പായി സംഗീതാധ്യാപികയായ അമ്മ ശാരദക്കുഞ്ഞമ്മയോടോപ്പം ഹരികുമാർ ബൃഹത്നന്ദിയെ ദർശിക്കാനെത്തിയപ്പോൾ.

അല്പം സംഗീതജ്ഞാനവും താളബോധവും മലയാളം, ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനവും കൂടി ഉണ്ടെങ്കിൽ നല്ലൊരു പാട്ടു നിർമ്മാതാവാനാകും എന്ന് ചുരുക്കം. 

കൂവപ്പടിയിലെ ന്യൂവേവ് മ്യൂസിക് പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിലാണ്  ഗാനം യു-ട്യൂബിലും ഫെയ്‌സ്ബുക്കിലും റിലീസ് ചെയ്തിരിക്കുന്നത്.  

ഭക്തിഗാനങ്ങളടക്കം നിരവധി പാട്ടുകൾക്ക് ഇതിനു മുമ്പും തൂലിക ചലിപ്പിച്ചിട്ടുള്ള ഹരികുമാർ, കൂവപ്പടി മദ്രാസ് കവല ലക്ഷ്മി ഭവനിൽ, പരേതനായ റിട്ട. അധ്യാപകൻ പി. എൻ. ഗോവിന്ദൻ കർത്താവിന്റെയും റിട്ട. സംഗീതാധ്യാപികയായ കെ.കെ. ശാരദക്കുഞ്ഞമ്മയുടെയും മകനാണ്. സഹോദരൻ രാധാകൃഷ്ണൻ കർത്താ ഐ.ബി.എമ്മിൽ ഉദ്യോഗസ്ഥൻ.

Advertisment