/sathyam/media/media_files/xS3uhsuGb6xGxOIO0xgX.jpg)
കിഴക്കമ്പലം: മദ്യ കമ്പനികളുടെ ബ്രാന്‍ഡ് അംബാസിഡര്‍ പദവി സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ ഏറ്റെടുത്തുവെന്ന് എന്‍.ഡി.എ നേതാവും ട്വന്റി20 പാര്‍ട്ടി പ്രസിഡന്റുമായ സാബു ജേക്കബ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തെ മദ്യ വര്‍ജ്ജിത സംസ്ഥാനമാക്കി മാറ്റുമെന്ന വാഗ്ദ്ധാനം നല്‍കി അധികാരമേറ്റ പിണറായി വിജയന്‍ കഴിഞ്ഞ 10 വര്‍ഷം കൊണ്ട് കേരളത്തെ മദ്യത്തില്‍ മുക്കി കൊല്ലുകയാണ്.
വരാന്‍ പോകുന്ന നിയമ സഭാ ഇലക്ഷനുവേണ്ടിയുളള ഫണ്ട് ശേഖരണം മദ്യമുതലാളിമാരില്‍ നിന്നും നടത്തിയതിനുളള പ്രത്യുപകാരമാണ് ബാറുകളുടെ പ്രവര്‍ത്തന സമയം നീട്ടി നല്‍കിയത്.
സര്‍ക്കാര്‍ വിപണിയില്‍ ഇറക്കുന്ന പുതിയ മദ്യത്തിന് പേരീടീല്‍ മത്സരം സംഘടിപ്പിച്ചും മദ്യത്തിന്റെ പ്രചരണം നടത്തുന്നു.
ബാറുകളുടെ പ്രവര്‍ത്തന സമയം പ്രതിപക്ഷത്തിന്റെ കൂടി അറിവോടെയാണ് നടപ്പാക്കുന്നതെന്ന് എക്‌സൈസ് മന്ത്രി പറയുന്നു. സംസ്ഥാനത്തെ യുവ തലമുറയെ അപ്പാടെ ലഹരിക്ക് അടിമപ്പെടുത്തി കേരളത്തെ നശിപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യം. പുതിയ ബ്രൂവറിയ്ക്കും അനുമതി നല്‍കിയിരുന്നു.
കേരളത്തിലെവിടെയും ആര്‍ക്കും മദ്യശാലകള്‍ ആരംഭിക്കാന്‍ സാധിക്കുന്ന തരത്തില്‍ പഞ്ചായത്ത് ആക്ടിലും പിണറായി സര്‍ക്കാര്‍ ഭേദഗതി വരുത്തി. ഇതിലൂടെ പ്രദേശ വാസികള്‍ക്ക് എതിര്‍പ്പുണ്ടെങ്കില്‍ മദ്യശാലകള്‍ തുടങ്ങുന്നതിനെ നിയന്ത്രിക്കാന്‍ പഞ്ചായത്ത് ഭരണ സമിതികള്‍ക്ക് സാധിക്കാതായി.
മദ്യരാജാക്കന്മാരുമായുള്ള ഇടത് സര്‍ക്കാരിന്റെ അവിശുദ്ധ ബന്ധമാണിതിലൂടെ വ്യാക്തമാകുന്നതെന്നും സാബു ജേക്കബ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us