New Update
/sathyam/media/media_files/SQlrolStmgriqpItKKjl.jpg)
കൊച്ചി: മദ്യമോചന സമരസമിതി സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ നേതൃസംഗമം നവംബർ 26 ഞായർ രാവിലെ 11 ന് ആലുവ മഹാനാമി ഓഡിറ്റോറിയത്തിൽ നടക്കും.
Advertisment
ഇടതു സർക്കാരിന്റെ മദ്യനയം സംബന്ധിച്ച തെരഞ്ഞെടുപ്പ് വാഗ്ദാനം - ലഹരിമുക്ത കേരളം - നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് സർക്കാരിനെതിരെ ജനകീയ പ്രക്ഷോഭം ആരംഭിക്കുന്നതിന്റെ ഭാഗമായിട്ടാണ് നേതൃസംഗമം നടത്തുന്നത്.
സമര പരിപാടികളുടെ രൂപരേഖ യോഗത്തിൽ തയ്യാറാക്കും. സംസ്ഥാന തല നേതൃസംഗമം അൻവർ സാദത്ത് എംഎൽഎ ഉദ്ഘാടനം ചെയ്യും. സമരസമിതി ചെയർമാൻ ടി. ശരത് ചന്ദ്രപ്രസാദ്, എക്സ് എംഎൽഎ അധ്യക്ഷനായിരിക്കും.
വർക്കിംഗ് ചെയർമാൻ സി.ഐ. അബ്ദുൾ ജബ്ബാർ, ജനറൽ കൺവീനർ ഇ.എ ജോസഫ്, വൈസ് ചെയർമാൻ അഡ്വ. ചാർളി പോൾ തുടങ്ങിയവർ പ്രസംഗിക്കും. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും പ്രതിനിധികൾ പങ്കെടുക്കും.