/sathyam/media/media_files/f5y9nXsCRdgAyrscnQoJ.jpg)
കൊച്ചി: കൊച്ചിയിൽ പട്ന സ്വദേശിനിയുടെ 4 മാസം പ്രായമായ കുഞ്ഞിന് മുലപ്പാൽ നൽകിയ കൊച്ചി സിറ്റി വനിതാ പോലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ആര്യയെ അനുമോദിച്ച് എറണാകുളം ചൈൽഡ് പ്രൊട്ടക്ട് ടീം.
എറണാകുളം ജില്ലാ കമ്മിറ്റിയുടെ എട്ടാം സ്ഥാപക ദിനത്തൊടാനുംബന്ധിച്ചണ് ആദരവ് നൽകിയത്. കൊച്ചി സിറ്റി വനിതാ പോലീസ് സ്റ്റേഷൻ എസ് എച് ഒ ആനി ശിവ, അസ്സി. സബ് ഇൻസ്‌പെക്ടർമാരായ ആഗ് നസ്, ജീജ, ഷീജ, സിവിൽ പോലീസ് ഓഫീസർമാരായ വീണ, അമ്യത തുടങ്ങിയവരുടെ സാനിധ്യത്തിൽ ജില്ലാ പ്രസിഡന്റ് അർഷദ് ബിൻ സുലൈമാൻ ട്രഷറർ പരിത് വലിയ പറമ്പിൽ എന്നിവർ ചേർന്നാണ് ആര്യക്ക് സ്നേഹാദരവ് നൽകിയത്.
/sathyam/media/media_files/JKoFSacnISAqeCvPzMIa.jpg)
സിവിൽ പൊലീസ് ഓഫീസർ ആര്യയുടെ പ്രവർത്തി പോലീസ് സേനയ്ക്ക് തന്നെ അഭിമാനമാണെന്ന് ജില്ലാ പ്രസിഡന്റ് അർഷദ് ബിൻ സുലൈമാൻ പറഞ്ഞു. എറണാകുളം ജനറൽ ആശുപത്രിയിൽ ഐസിയുവിൽ അഡ്മിറ്റായ പാട്ന സ്വദേശിയുടെ 4 കുട്ടികളെയാണ് നോക്കാൻ ആരും ഇല്ലാത്തതിനാൽ കൊച്ചി സിറ്റി വനിതാ സ്റ്റേഷനിൽ എത്തിച്ചത്.
യുവതിയുടെ ഭർത്താവ് ജയിൽവാസം അനുഭവിക്കുകയാണ്. മൂന്ന് കുട്ടികൾക്കും ആഹാരം വാങ്ങി നൽകി. 4 മാസം പ്രായമായ കുഞ്ഞിന് എന്ത് നൽകും എന്ന ചോദ്യം ഉയർന്നപ്പോളാണ് മുലയൂട്ടുന്ന അമ്മയായ ആര്യ പാലുകൊടുക്കാൻ തയ്യാറായത്.
"ഉദരത്തിൽ" ചുമന്നില്ല എങ്കിലും നെഞ്ചോട് ചേര്‍ത്ത് പിടിച്ച് കുഞ്ഞു വായില്‍ മുലപ്പാൽ നല്‍കി വിശപ്പകറ്റിയ ആര്യ എന്ന കാക്കിയണിഞ്ഞ പോലീസും ആ കുഞ്ഞിൻ്റെ അമ്മയായി മാറുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us