രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയിൽ അവയവമാറ്റ ശസ്ത്രക്രിയ നടത്തി

author-image
ഇ.എം റഷീദ്
New Update
kidney transplantation curgery

കൊച്ചി: കേരളത്തിൻ്റെ ആരോഗ്യരംഗം മറ്റൊരു നാഴികക്കല്ലു കൂടി പിന്നിട്ടിരിക്കുന്നു. എറണാകുളം ജനറൽ ആശുപത്രിയിൽ ഇന്നലെ നടന്ന വൃക്ക മാറ്റൽ ശസ്ത്രക്രിയ ചരിത്രത്തിൻ്റെ ഭാഗമായി മാറി. 

Advertisment

ഇതോടെ ഒരു ജില്ലാ-തല ആശുപത്രിയിൽ അവയവമാറ്റ ശസ്ത്രക്രിയ നടക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമെന്ന നേട്ടം കേരളത്തിനു സ്വന്തമായിരിക്കുകയാണ്. 

50 വയസുകാരി തന്‍റെ 28 വയസുള്ള മകന് വൃക്ക ദാനം ചെയ്യുകയായിരുന്നു. ശസ്ത്രക്കിയയ്ക്കു ശേഷം ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Advertisment