മുളന്തുരുത്തി. തുരുത്തിക്കര ഗവൺമെൻ്റ് ടെക്നിക്കൽ സ്ക്കൂളിൽ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു.
സ്ക്കൂൾ സൂപ്രണ്ട് ഇൻ ചാർജ് സുനിൽകുമാർ എൻ.ബി യുടെ അദ്ധ്യക്ഷതയിൽ, മികച്ച കർഷകനുള്ള അവാർഡ് ജേതാവ് കെ.കെ. ജോർജ് പരിസ്ഥിതി സമ്മേളനം ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ ലിജോ ജോർജ്ജ്, പി.റ്റി.എ.വൈസ്. പ്രസിഡൻ്റ് പൗലോസ് സൈമൺ, സയൻസ് സെൻ്റർ ഡയറക്ടർ പി .എ. തങ്കച്ചൻ, ജിഷ പി, മാലിനി ദാമോദർ, ലക്ഷ്മിപ്രിയ അശോകൻ, ദീപ കെ. ആർ. എന്നിവർ സംസാരിച്ചു.
പരിസ്ഥിതി ദിനാഘോഷത്തിൻ്റെ ഭാഗമായി
വ്യക്ഷത്തൈ നടീൽ, റീൽസ്, പോസ്റ്റർ പ്രചരണം, ക്വിസ് എന്നിവയും നടന്നു.