/sathyam/media/media_files/cx2vN6VelExCbC51oD6T.jpg)
കൊച്ചി: മലയാളിയുടെ ബിയർ മോഹങ്ങളിലേയ്ക്ക് നുരഞ്ഞ് പതഞ്ഞ് ഒഴുകിയെത്തുന്നു അന്തർദ്ദേശീയ നിലവാരത്തോടെ ഫ്ലൈയിംഗ് മങ്കി അൾട്രാ സ്ട്രോംഗ് ബിയർ.
തെലങ്കാന ആസ്ഥാനമായ അമേരിക്കൻ ബ്രൂ ക്രാഫ്റ്റ്സിന്റെ നിരന്തരമായ ഗവേഷണ പഠനങ്ങൾക്ക് ശേഷമാണ് ഫ്ലൈയിംഗ് മങ്കി അൾട്രാ സ്ട്രോംഗ് ബിയർ വിപണിയിലേയ്ക്ക് എത്തിയ്ക്കുന്നത്. തെലങ്കാന, ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ ഫ്ലൈയിംഗ് മങ്കി അൾട്രാ സ്ട്രോംഗ് ബിയറിന് ലഭിച്ച വമ്പിച്ച സ്വീകാര്യതയാണ് കേരളവിപണിയിലേയ്ക്ക് വരുവാൻ അമേരിക്കൻ ബ്രൂ ക്രാഫ്റ്റ്സിനെ പ്രേരിപ്പിച്ചത്.
/sathyam/media/media_files/x7dZ5kNsQ85xLawbmGd6.jpg)
ബിയറിൽ വ്യത്യസ്ത രുചികൾ പരീക്ഷിച്ച് വിജയിയ്ക്കുന്നതിൽ പ്രശസ്തി നെടിയ അമേരിക്കൻ ബ്രൂ ക്രാഫ്റ്റ്സിന്റെ ഫ്ലൈയിംഗ് മങ്കി അൾട്രാ സ്ട്രോംഗ് ബിയർ രുചിവൈവിദ്ധ്യത്താൽ ബിയർ ഇഷ്ടപ്പെടുന്നവരെ നിരാശപ്പെടുത്തില്ല എന്ന് കമ്പനി ഓപ്പറേഷൻസ് വൈസ് പ്രസിഡണ്ട് തമിൾ അരശൻ ആമുഖമായി പറഞ്ഞു.
ഇന്ത്യയിൽ ഇന്ന് ലഭ്യമായ സ്ട്രോംഗ് ബിയറുകൾക്കിടയിൽ ഫ്ലൈയിംഗ് മങ്കി അൾട്രാ സ്ട്രോംഗ് ബിയറിന്റെ സ്മോക്കി സ്വാദിന്റെ സവിശേഷമായ രുചിയും മണവും ബിയർ ആസ്വാദകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു.
/sathyam/media/media_files/3pEv1GTHJxnVUEQjUjI5.jpg)
അൽപസമയം ഇരുന്ന് വിശ്രമിച്ച് ആസ്വദിയ്ക്കുക എന്ന സന്ദേശമാണ് സ്പേസ് സ്യൂട്ടിൽ എല്ലാം മറന്ന് പറക്കുന്ന കുരങ്ങച്ചാരുടെ ചിത്രമുള്ള ബിയർ കുപ്പി തരുന്നത് എന്ന് കേരളത്തിൽ തങ്ങളുടെ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി എറണാകുളം താജ് ഗേറ്റ് വേ ഹോട്ടലിൽ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ പങ്കെടുത്ത് അമേരിക്കൻ ബ്രൂ ക്രാഫ്റ്റ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ ആൻഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ നാഗേന്ദ്ര തായി ആവേശഭരിതനായി പറഞ്ഞു.
/sathyam/media/media_files/ji41EFuJTdkKwo9kzB4T.jpg)
ഏറ്റവും മികച്ചതും ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയില്ലാത്തതുമായ പല വേരിയന്റുകളിലുള്ള ബിയർ അമേരിക്കൻ ബ്രൂ ക്രാഫ്റ്റ് നിർമ്മിച്ചിരിക്കുന്നത് മലയാളികളായ ഉപഭോക്താക്കളുടെ ഇഷ്ടാനിഷ്ടങ്ങളും അഭിരുചികളും മനസ്സിലാക്കിത്തന്നെയാണ്. ബിയറിന്റെ രുചിയുടെയും സ്വാദിന്റെയും സ്ഥിരത ഉറപ്പാക്കുന്നതിന് പിന്നിൽ പരിചയസമ്പന്നരായ ബ്രൂ മാസ്റ്റേഴ്സിന്റെ നിരന്തരമായ നിരീക്ഷണ പാടവമാണ് എന്ന് നാഗേന്ദ്ര തായി തുടർന്ന് പറഞ്ഞു.
/sathyam/media/media_files/Ojawe1i3cv26K4GWY6Gm.jpg)
അത്യാധുനിക ബ്രൂവറിയിൽ ജർമ്മൻ നിർമ്മിതമായ ഏറ്റവും പുതിയ യന്ത്രസാമഗ്രികൾ ഉപയോഗിച്ചാണ് ഫ്ലൈയിംഗ് മങ്കി അൾട്രാ സ്ട്രോംഗ് ബിയർ ഉൽപാദിപ്പിയ്ക്കുന്നത്. വളരെ ശ്രദ്ധയോടെ തിരഞ്ഞെടുക്കുന്ന പ്രീമിയം മാൾട്ടുകൾ അതിസൂക്ഷ്മമായ ഗവേഷണത്തിനും നിരീക്ഷണത്തിനും ശേഷമാണ് ബിയർ നിർമ്മിക്കുന്നത് എന്നതിനാൽ മികച്ച ഗുണനിലവാരമുള്ള ബിയർ ഉപഭോക്താക്കൾക്ക് ലഭിയ്ക്കുന്നു എന്ന് അമേരിക്കൻ ബ്രൂ ക്രാഫ്റ്റ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ സത്യ ശിവ അത്തി അറിയിച്ചു.
/sathyam/media/media_files/KUbVxBnFrmOJVtxCYC1h.jpg)
ഫ്ലൈയിംഗ് മങ്കി അൾട്രാ സ്ട്രോംഗ് ബിയർ കേരളത്തിലെ ബിയർ പ്രേമികൾ ആവേശത്തോടെ ഇരുകൈയ്യും നീട്ടി സ്വീകരിയ്ക്കുമെന്നും മലയാളികളുടെ വിശ്രമവേളകളിലും ആഘോഷവേളകളിലും നിറസാന്നിദ്ധ്യമായി മാറുമെന്നും സത്യ ശിവ അത്തി പ്രത്യാശ പ്രകടിപ്പിച്ചു.
കോട്ടയം ആസ്ഥാനമായ ബ്ലൂ സ്പിരിറ്റ്സ് മാർക്കറ്റിംഗ് ആണ് സംസ്ഥാനത്തെ ഫ്ലൈയിംഗ് മങ്കി അൾട്രാ സ്ട്രോംഗ് ബിയറിന്റെ വിതരണക്കാർ. പത്രസമ്മേളനത്തിൽ പങ്കെടുത്തവർക്ക് ബ്ലൂ സ്പിരിറ്റ്സ് മാർക്കറ്റിംഗിന് വേണ്ടി പ്രമോദ് ആർ നന്ദി പറഞ്ഞു.
അമേരിക്കൻ ബ്രൂ ക്രാഫ്റ്റ്സിലെ നാഗേന്ദ്ര തായി, സത്യ ശിവ അത്തി, തമിൾ അരശൻ എന്നിവരെ കൂടാതെ ബ്ലൂ സ്പിരിറ്റ്സ് മാർക്കറ്റിംഗ് പാർട്ണേഴ്സ് ആയ പ്രമോദ് ആർ, റോയ് ജോർജ്ജ്, അനീഷ് കെ.നായർ എന്നിവരും വാർത്താസമ്മേളനത്തിൽ സന്നിഹിതരായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us