പതിനെട്ടു വർഷങ്ങൾ പൂർത്തിയാക്കി ചേലാമറ്റം ശ്രീശാസ്താ സംഗീതവിദ്യാലയം; സംഗീത ജീവിതത്തിൽ മുഴുകി യമുനയും

New Update
yamuna music teacher-1

പെരുമ്പാവൂരിലെ ആദ്യകാല ഗായിക യമുനാ ഗണേഷ്

പെരുമ്പാവൂർ: വല്ലം ചേലാമറ്റം കോട്ടയിൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ പ്രവർത്തിയ്ക്കുന്ന ശ്രീശാസ്താ സംഗീതവിദ്യാലയം പതിനെട്ടു പ്രവർത്തനവർഷങ്ങൾ പൂർത്തിയാക്കിയതിന്റെ ആഘോഷമായി മകരവിളക്കുത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ വിദ്യാർത്ഥികളുടെ അരങ്ങേറ്റവും സംഗീതസംന്ധ്യയും ഒരുക്കുന്നു. 

Advertisment

sreesastha music school

ശ്രീഹരി രതീഷ്, അഭിനന്ദ ബിനു, അന്നാറോസ് ജോബി, കൃഷ്ണപ്രിയ വിനോദ് എന്നിവരുടെ അരങ്ങേറ്റമാണ് ഇത്തവണ നടക്കുന്നത്. പെരുമ്പാവൂരിലെ ആദ്യകാല ഗായിക യമുനാഗണേഷ് ആണ് കഴിഞ്ഞ പതിനഞ്ചു വർഷമായി ക്ഷേത്രസങ്കേതത്തിൽ ഈ വിദ്യാലയം നടത്തിക്കൊണ്ടിരിക്കുന്നത്.

yamuna music teacher

ഒരുകാലത്ത് ഗാനമേളകളിലൂടെ കേരളത്തിലുടനീളം ശ്രദ്ധേയയായിരുന്നു യമുന. ജനുവരി 14 ഞായറാഴ്ച വൈകിട്ട് 5-നാണ്‌ കുട്ടികളുടെ അരങ്ങേറ്റപരിപാടികൾ ആരംഭിക്കുന്നത്. ചലച്ചിത്രസംഗീതസംവിധായകൻ പെരുമ്പാവൂർ ജി. രവീന്ദ്രനാഥിന്റെ പ്രഥമശിഷ്യയായ യമുനയുടെ കീഴിൽ ഇതിനോടകം ഒട്ടനവധി കുട്ടികൾ സംഗീതമഭ്യസിച്ച് പുറത്തിറങ്ങിയിട്ടുണ്ട്. 

കഴിഞ്ഞവർഷം നവരാത്രിവേളയിൽ 'കച്ഛപി' എന്ന ആൽബത്തിലെ ഒരു ഭക്തിഗാനത്തിനും സംഗീതസംവിധാനം നൽകി ശ്രദ്ധേയയായിരുന്നു യമുന. 



Advertisment