/sathyam/media/media_files/JQFgccBDYgfEb0EyC9xQ.jpg)
എറണാകുളം: കൊച്ചിയിൽ എന്തുണ്ട് എന്ന് ചോദിച്ചാൽ, "ഇന്നത് ഇന്നത്" എന്ന് അക്കമിട്ട് നിരത്തി ഊറ്റം കൊള്ളുന്നവരേ, വിനീതമായി ജനങ്ങൾ ചോദിയ്ക്കുന്നു, നല്ല ഒരു റോഡുണ്ടോ കൊച്ചിയിൽ.?
അപകടത്തിൽ പെടാതെ സഞ്ചരിയ്ക്കാൻ കഴിയുന്ന ഒരു റോഡുപോലും കൊച്ചിയിൽ ഇല്ല എന്ന് എറണാകുളത്തെ ജനങ്ങൾ പറയുന്നു. കടവന്ത്രയിൽ നിന്നും ജിസിഡിഎയുടെ ഓരം ചേർന്നു പോകുന്ന പിവി ആന്റണി റോഡ് തകർന്ന് കിടക്കുന്നത് അമർഷത്തോടെ അവർ ചൂണ്ടിക്കാട്ടുന്നു.
/sathyam/media/media_files/kLGE0K1P0wDLIFayDyt9.jpg)
ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഈ റോഡരികിൽ ആണ്. ഫയർ ആൻഡ് റെസ്ക്യൂവിന്റെ അടിയന്തിര സഹായം എത്തിയ്ക്കാൻ ഇതുവഴി എങ്ങനെ വാഹനം വേഗത്തിൽ പോകാൻ കഴിയും. വലിയ കുഴികളിൽ ചാടി വീണ് കയറി ഇറങ്ങി ചെല്ലുമ്പോൾ എല്ലാം കഴിഞ്ഞിട്ടുണ്ടാകുമെന്ന് അവർ പറയുന്നു.
പിവി ആന്റണി റോഡിൽ നിന്നും മലിനീകരണ നിയന്ത്രണ ബോർഡിന്റെ മുന്നിലൂടെ സപ്ലെകോ റോഡിലേക്ക് കടക്കുന്ന ക്രോസ് റോഡിലും വലിയ ഗർത്തങ്ങൾ രൂപപ്പെട്ടിട്ടുണ്ട്.
ഈ റോഡിൽ നിന്നും കലൂർ കടവന്ത്ര റോഡിലേക്ക്, കവലയ്ക്കൽ ഭഗവതീ ക്ഷേത്രത്തിനരികിലൂടെ ഉള്ള ക്രോസ്സ് റോഡും തകർന്ന് തരിപ്പണമായി കിടക്കുന്നു. കെകെ റോഡിൽ നിന്നും സുബാഷ് ചന്ദ്രബോസ് റോഡ് തുടങ്ങുന്ന സ്ഥലത്തെ പെട്രോൾ പമ്പിന്റെ മുന്നിലെ ടൈലുകൾ ഇളകിപ്പോയിരിയ്ക്കുന്നു.
/sathyam/media/media_files/6thZjbOF9xXVnfQigMgt.jpg)
സുബാഷ് ചന്ദ്രബോസ് റോഡിൽ, പൊന്നുരുന്നി എൽപി സ്കൂളിന്റെ മുന്നിലെ അശാസ്ത്രീയമായി നിർമ്മിച്ച രണ്ട് ഹംപുകൾ യാത്രക്കാരുടെ നടുവ് ഒടിയ്ക്കും. വർഷങ്ങളായി തുടരുന്ന ഈ ദുരിതഹംപുകളിൽ ഓർക്കാപ്പുറത്ത് ചാടിക്കയറി വാഹനത്തിനും യാത്രക്കാർക്കും പരിക്കുണ്ടാക്കുന്നു.
സുബാഷ് ചന്ദ്രബോസ് റോഡിൽ അവിടവിടെയായി അനേകം ഹംപുകൾ ഉണ്ട്. അശാസ്ത്രീയമായി നിർമ്മിച്ച ഈ ഹംപുകൾ ആധുനികതയോടെ പുതുക്കി പണിയേണ്ടി ഇരിയ്ക്കുന്നു.
പൊന്നുരുന്നി ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്ത് കൂടി വൈറ്റിലയ്ക്ക് പോകാൻ ഉപയോഗിയ്ക്കുന്ന അണ്ടർപാസ്സിന് മുമ്പും ഒരു ഹംപ് ഭീഷണിയായി നിൽക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. ഉത്തരവാദപ്പെട്ട എത്രയോ വ്യക്തികൾ ഈ വഴി കടന്ന് പോകുന്നു. അധികാരം കൈയ്യിൽ ഉള്ളവർ എന്ത്കൊണ്ട് ഇതിന് എതിരെ നടപടി സ്വീകരിക്കുന്നില്ല എന്ന് ജനങ്ങൾ ആശ്ചര്യപ്പെടുന്നു.
കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും രാജാജി റോഡിലേയ്ക്ക് പ്രവേശിയ്ക്കുന്ന ഭാഗത്തെ ഓടയ്ക്ക് മുകളിൽ ഉയരത്തിൽ ഹംപ് പോലെ സ്ഥാപിച്ച സ്ലാബ് വാഹനങ്ങൾക്ക് പെട്ടെന്ന് വളവ് തിരിച്ച് കയറാൻ അൽപസമയം എടുക്കും. അത് അവിടെ ട്രാഫിക് ജാമിന് കാരണമാകുന്നു.
മെറ്റിൽ ഇളകി തെറിച്ച് കിടക്കുന്ന ഈ റോഡിൽ ശ്രദ്ധിച്ചാൽ ഒരു കാര്യം മനസ്സിലാകും. മെറ്റിലുകൾ ഇളകാതെ റോഡിൽ ഉറപ്പിച്ച് നിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ബിറ്റുമിൻ ഈ റോഡിൽ കാണാൻ കഴിയുന്നില്ല.
/sathyam/media/media_files/f5XmiBEPb16DXPJg2bJ0.jpg)
അതിനർത്ഥം, റോഡ് ടാറിംഗ് ചെയ്യുന്ന വേളയിൽ നിശ്ചിത അളവിൽ ബിറ്റുമിൻ മിക്സ് ചെയ്യുന്നില്ല എന്നതാണ്. ടാറിംഗ് മോണിട്ടർ ചെയ്യുന്ന ഉദ്യോഗസ്ഥർ ഇതിന് സമാധാനം പറയണ്ടതായി വരും.
ഏറ്റവും ഗുരുതരമായ ആരോപണങ്ങൾ ജനങ്ങൾ ഉന്നയിയ്ക്കുന്നത് പാലങ്ങളുടെ അപ്രോച്ച് റോഡും പാലവും തമ്മിൽ ബന്ധിപ്പിക്കുന്ന ഇടത്തെ നീണ്ട കുഴികളും, പാലങ്ങളിലെ സ്പാനുകൾ തമ്മിലുള്ള വലിയ വിടവുകളും ആണ്.
വൈറ്റില, പൊന്നുരുന്നി പാലത്തിലെ സ്പാനുകൾ തമ്മിലുള്ള വലിയ വിടവ്, കുണ്ടന്നൂർ, വൈറ്റില, ഇടപ്പള്ളി മേൽപ്പാലങ്ങളിലെ വിടവുകൾ, വൈപ്പിൻ, ഗോശ്രീ, കുണ്ടന്നൂർ - തേവര തുടങ്ങിയ പാലങ്ങളിലെ വിടവുകൾ എല്ലാം ജനങ്ങൾ എടുത്തെടുത്ത് പറയുന്നു.
പിവി ആന്റണി റോഡ് മാത്രമല്ല, എറണാകുളത്തെ മറ്റ് അനേകം റോഡുകൾ തകർന്ന് കിടക്കുന്നതിനെക്കുറിച്ച് ജനങ്ങൾക്ക് പരാതിയുണ്ട്. ആരോടും പരാതിപ്പെട്ടിട്ട് കാര്യമില്ല എന്ന് നിസ്സംഗതയോടെ അവർ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us