അമേരിക്കൻ കമ്പനിയായ കാറ്റലിസ്റ്റ് കേരളത്തിൽ പ്രവർത്തനമാരംഭിച്ചു

author-image
ഇ.എം റഷീദ്
New Update
catalist

കൊച്ചി: പ്രശസ്തമായ അമേരിക്കൻ ക്ലിനിക്കൽ ഡാറ്റ അനലിസ്റ്റ് കമ്പനിയായ കാറ്റലിസ്റ്റ് കേരളത്തിൽ പ്രവർത്തനമാരംഭിച്ചിരിക്കുകയാണ്. കൊച്ചി ഇൻഫോപാർക്കിൽ ആണ് കമ്പനിയുടെ പ്രവർത്തനം. 

Advertisment

കൊച്ചിക്ക് പുറമെ തിരുവനന്തപുരത്തും കമ്പനിയുടെ പ്രവർത്തനം ആരംഭിക്കാൻ കമ്പനി ഉദ്ദേശിക്കുന്നുണ്ട്. ഫാർമസ്യൂട്ടിക്കൽ, സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിലെ 200 പേർക്കെങ്കിലും തൊഴിൽ നൽകാൻ സാധിക്കുമെന്ന് കാറ്റലിസ്റ്റ് അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചു.

ഫാർമസ്യൂട്ടിക്കൽ കമ്പനികൾ. ക്ലിനിക്കൽ റിസർച്ച് ചെയ്യുന്ന സ്ഥാപനങ്ങൾ, ആശുപത്രികൾ തുടങ്ങിയവയ്ക്ക് ഗവേഷണങ്ങളുടെ ക്ലിനിക്കൽ റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിന് കാറ്റലിസ്റ്റ് സഹായിക്കും. 

സംസ്ഥാന സർക്കാർ പ്രധാനമേഖലയായി കണ്ടുവരുന്ന നിർമ്മിത ബുദ്ധിയും മെഷീൻ ലേണിങ്ങുമുൾപ്പെടെയുള്ള സാങ്കേതിക വിദ്യകളുടെ സമന്വയം സാധ്യമാക്കാനുള്ള ശ്രമങ്ങളും കാറ്റലിസ്റ്റിൻ്റെ ഭാഗത്തുനിന്നുണ്ടാകും. 

ലോകത്താകെ 170ലധികം ഉപഭോക്താക്കളുള്ള മറ്റൊരു പ്രധാന കമ്പനി കൂടി കേരളത്തിൽ പ്രവർത്തനം ആരംഭിക്കുമ്പോൾ ഈ മേഖലയിൽ വരാനിരിക്കുന്ന വലിയ നിക്ഷേപങ്ങളുടെ തുടക്കമായി നമുക്ക് ഈ ചുവടുവെയ്പ്പിനെ പ്രതീക്ഷിക്കാം.

Advertisment