കൊച്ചി: കൊച്ചി നഗരത്തിലെ ഗതാഗത കുരുക്കഴിക്കാൻ മാതൃകപരമായ സംവിധാനം ഒരുക്കുന്നതിനു നേതൃത്വം നൽകിയ ജനകീയ പോലീസ് ഓഫീസര്‍ക്ക് വീണ്ടും സംസ്ഥാന സർക്കാർ അംഗീകാരം. 2022 ൽ മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ ലഭിച്ച കൊച്ചി ട്രാഫിക് ഈസ്റ്റ് പോലീസ് സ്റ്റേഷൻ സബ് ഇന്‍സ്പെക്ടര്‍ ജോസഫ് ജോര്‍ജിനാണ് ഈ വർഷത്തെ വിശിഷ്ട സേവനത്തിനുള്ള ഡിജിപിയുടെ 'ബാഡ്ജ് ഓഫ് ഓണർ' ലഭിച്ചത്.
/sathyam/media/media_files/Ke5aY5y5O2bFs1tujljA.jpg)
കൊച്ചി നഗരത്തിൽ ആധുനിക നിലവാരത്തിലുള്ള ട്രാഫിക് പരിഷ്കാരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ടീമിലെ പ്രധാന ഉദ്യോഗസ്ഥനാണ് ജോസഫ് ജോര്‍ജ്. മുൻപ് ഇടപ്പള്ളിയിലെ ട്രാഫിക് കുരുക്കഴിക്കാനുള്ള പോലീസ് ദൗത്യത്തില്‍ പങ്കാളിയായിരുന്ന ഇദ്ദേഹം കൊച്ചി നഗരത്തിലെ ട്രാഫിക് സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ആധുനിക നിലവാരത്തിൽ കൊണ്ടുവരുന്നതിനുമുള്ള പ്രവർത്തനങ്ങളിൽ സജീവമാണ്.
സ്കൂൾ. കോളേജ്, കമ്പനികൾ എന്നിവിടങ്ങളിൽ ട്രാഫിക് ബോധവൽക്കരണ ക്ളാസുകൾ നയിക്കുന്നതിൽ പ്രധാനിയാണ് ഇദ്ദേഹം. മികച്ച ഒരു ഗായകന്‍ കൂടിയാണ്. മേരി ജാസ്മിനാണ് ഭാര്യ. വിദ്യാര്‍ത്ഥികളായ മരിയാ ജോസഫ്, ഫെര്‍ണാണ്ടോ ജോസഫ് എന്നിവര്‍ മക്കളാണ്.