കൊച്ചി: രജിസ്ട്രേഷൻ, മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് കോൺഗ്രസ് - എസ് എറണാകുളം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. എറണാകുളം ടൗൺഹാൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ പ്രൊഫസർ എം കെ സാനു മാസ്റ്റർ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.
/sathyam/media/media_files/3PBGiw215l9IQVI8rvvG.jpg)
കോൺഗ്രസ് -എസ് ജില്ലാ പ്രസിഡന്റ് അനിൽ കാഞ്ഞിലി അധ്യക്ഷത വഹിച്ചു. കൊച്ചി മേയർ അഡ്വ.എം അനിൽ കുമാർ, മുൻ മന്ത്രി ജോസ് തെറ്റയിൽ, എൽഡിഎഫ് ജില്ലാ കൺവീനർ ജോർജ് ഇടപ്പരത്തി, സിപിഎം ഏരിയ സെക്രട്ടറി സി മണി, എൽഡിഎഫ് നിയോജകമണ്ഡലം കൺവീനർ കുമ്പളം രവി, ആർജെഡി ജില്ലാ പ്രസിഡന്റ് ജെയ്സൺ പാനികുളങ്ങര,ഐഎൻഎൽ ജില്ലാ സെക്രട്ടറി എസ് കലാം, കോൺഗ്രസ് -എസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അഡ്വ. ടി വി വർഗീസ്, മാത്യൂസ് കോലഞ്ചേരി,ഐ ഷിഹാബുദീൻ,എഐസിസി -എസ് അംഗം വി വി സന്തോഷ്‌ലാൽ, സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ കെ ജെ ബേസിൽ, പി അജിത്കുമാർ, ജില്ലാ ഭാരവാഹികളായ വർഗീസ് മറ്റം, എൻ ഐ പൗലോസ്, ജൂബി എം വർഗീസ്, ടി എസ് ജോൺ, പോൾ പേട്ട, എസ് വി ദിനേശ്, സുഷമ വിജയൻ, രാജു ജോസ്, സിൽവി സുനിൽ, വി ടി വിനീത്, രഞ്ജു ചെറിയാൻ, ആന്റോ മോനാച്ചേരി,ഹാഷിം പെരുമ്പാവൂർ എന്നിവർ സംസാരിച്ചു.