ജയന്റ് പപ്പറ്ററി ശിൽപ്പശാലയ്ക്ക് മുളന്തുരുത്തിയിൽ തുടക്കമായി

New Update
_JOS3152 (1)

ഡൽഹിയിലെ കത്കഥ പപ്പറ്റ് ആർട്ട് ട്രസ്റ്റുമായി സഹകരിച്ചുകൊണ്ട് 
2024 ഒക്ടോബർ 29 മുതൽ നവംബർ 8 വരെ നടക്കുന്ന ജയന്റ് പപ്പറ്ററി' ശിൽപ്പശാലയ്ക്ക്   മുളന്തുരുത്തി ആല ബദൽ വിദ്യാഭ്യാസ സാംസ്കാരിക കേന്ദ്രത്തിൽ  തുടക്കമായി.

Advertisment

യു.കെ യിലെ  'ടിങ്ക്മാജിക്' എന്ന പപ്പറ്ററി കമ്പനിയിലെ ലോകപ്രശസ്ത പപ്പറ്റിയർ ആൻഡ്രൂ കിം  നേതൃത്വം നൽകുന്ന ശില്പശാലയിൽ
കേരളത്തിനകത്തും പുറത്തും വിദേശത്തും നിന്നുമായി 12 പേരാണ്  പഠിതാക്കളായി എത്തിയത്._JOS3187 (1)

പരമ്പരാഗതമായി കേരളത്തിൽ അവതരിപ്പിക്കപ്പെടുന്ന പാവകളി, തോൽപ്പാവക്കൂത്ത് എന്നിവയിൽ നിന്നും വ്യത്യസ്തമായ 'ആധുനിക ജയന്റ് പപ്പറ്ററി'യെ പരിചയപ്പെടുത്തുന്ന ഒരു ശില്പശാല കേരളത്തിൽ ആദ്യമായാണ് നടക്കുന്നത്. 

നീണ്ട വർഷങ്ങളുടെ അനുഭവസമ്പത്തുള്ള മാസ്റ്റർ പപ്പറ്റിയർ ആൻഡ്രൂ കിമ്മുമായും അദ്ദേഹത്തിൻ്റെ അസിസ്റ്റൻ്റ് പപ്പറ്റിയർ റയാൻ ഹമ്മദുമായും സംവദിക്കുന്നതിനും ഈ ശില്പശാല സന്ദർശിക്കുന്നതിനുമായി മുളന്തുരുത്തിയിലും പരിസരത്തുമുള്ള സ്‌കൂൾ, കോളേജ്‌ വിദ്യാർത്ഥികൾക്ക് അവസരമുണ്ട്. 

ശില്പശാലയിൽ നിർമ്മിക്കപ്പെടുന്ന വലിയ പപ്പറ്റുകൾ ഒത്തുചേരുന്ന ഒരു സാംസ്കാരിക ഘോഷയാത്ര സമാപന ദിവസമായ നവംബർ എട്ടാം തീയതി വൈകുന്നേരം മുളന്തുരുത്തിയിൽ നടക്കും.

 

 

Advertisment