Advertisment

താരപ്പൊലിമയിൽ റോയൽ കപ്പ്  24 മഹാരാജകീയം ക്രിക്കറ്റ് ടൂർണമെൻറ്

New Update
maharajakeeyam cricket tournament

കൊച്ചി: മലയാള സിനിമാ താരങ്ങൾ, സാങ്കേതിക പ്രവർത്തകർ, വാർത്താ മാധ്യമ പ്രവർത്തകർ, സിനിമാ / ചാനൽ  കോമഡി താരങ്ങൾ തുടങ്ങിയവരുടെ കൂട്ടായ്മയിൽ അഞ്ചു വർഷത്തോളമായി തുടർന്നുപോരുന്ന സെലിബ്രിറ്റി ക്രിക്കറ്റേഴ്സ് ഫ്രാറ്റേനിറ്റി എന്ന രജിസ്റ്റേഡ് അസോസിയേഷൻ തങ്ങളുടെ കീഴിലെ   പതിനേഴ് ടീമുകളുമായി ചേർന്നു ചാരിറ്റി, സമൂഹ സേവനം, പരസ്പര സഹായഹസ്തം തുടങ്ങിയ കർമ്മങ്ങളോടൊപ്പം ക്രിക്കറ്റ് കളിക്കുന്നു.

Advertisment

maharajakeeyam cricket tournament-8

നിർമ്മാതാവും, സംവിധായകനുമായ അനിൽ തോമസ് പ്രസിഡന്റും, സംവിധായകൻ സജി സുരേന്ദ്രൻ സെക്രട്ടറിയുമായ മികച്ച ഭരണ സമിതിയാണ് സിസിഎഫിനുള്ളത്. നിരവധി ചാരിറ്റി, ജനക്ഷേമ പ്രവർത്തനങ്ങൾ പലപ്പോഴും സിസിഎഫ് കാഴ്ചവെക്കാറുണ്ട്. ഉണ്ണി മുകുന്ദൻ, സിജു വിൽസൻ, ജോണി ആൻ്റണി, ശ്രീകാന്ത് മുരളി, പെപ്പേ, ജയൻ ചേർത്തല, വിനു മോഹൻ, ജോൺ കൈപ്പുള്ളി, സഞ്ചു ശിവറാം, നിഖിൽ മേനോൻ, ജീൻ പോൾ ലാൽ ജൂനിയർ, അർജുൻ നന്ദകുമാർ, പ്രശാന്ത് അലക്സാൻഡർ, സിദ്ധാർത്ഥ് മേനോൻ, സാജു നവോദയ, ഷഫീഖു റഹ്മാൻ, അഖിൽ മാരാർ തുടങ്ങിയ താരങ്ങളെല്ലാം സിസിഎഫിലെ അംഗങ്ങളാണ്.

maharajakeeyam cricket tournament-2

പ്രസ്തുത 17 ടീമുകളും നടത്തുന്ന ടൂർണ്ണമെൻ്റ് ആവേശ്വോജ്ജ്വലമായ മത്സരം കൊണ്ടും താര സാന്നിദ്ധ്യം കൊണ്ടും ആഘോഷമായി കൊണ്ടാടപ്പെടുന്നുണ്ട്. റോയൽ സിനിമാ സ്ട്രൈക്കേഴ്സ് അഥവാ ആര്‍സിഎസ് ആണ് ഈ സീസണിലെ ക്രിക്കറ്റ് ടൂർണമെൻ്റ് സംഘടിപ്പിക്കുന്നത്. സ്പോൺസറുടെ റോയൽ കപ്പ് - 24 മഹാരാജകീയം എന്ന പേരിലാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്.

maharajakeeyam cricket tournament-7

റോയൽ സിനിമാ സ്ട്രൈക്കേഴ്സ് എന്ന ടീമിൻ്റെ പേരിൽ റോയൽ എന്ന് ഉള്ളതിനാൽ വളരെ വ്യത്യസ്ഥതയോടെ രാജകീയമായ ഒരു ശൈലിയിലാണ് ക്രിക്കറ്റ് മാച്ചുകൾ ക്രമീകരിച്ചിരിക്കുന്നത്.

maharajakeeyam cricket tournament-9

മാൻ ഓഫ് ദ മാച്ചിന് "മഹാരാജ ഓഫ് ദ മാച്ച്'' എന്നു തുടങ്ങി ഓരോ ടീമുകളും അംഗരാജ്യമെന്ന വിളിപ്പേരുകളോടെ, ചക്രവർത്തി ഓഫ് ദ ടൂർണമെൻ്റ്, സേനാനി ഓഫ് ദ ടൂർണമെൻ്റ്, പടത്തലവൻ ഓഫ് ദ ടൂർണമെൻ്റ്, ചാമ്പ്യൻമാർ ദ്വിഗ് വിജയി എന്ന രീതിയിലും മറ്റും അറിയപ്പെടുന്ന തരത്തിൽ നിരവധി വ്യത്യസ്തങ്ങളായ ഐഡിയകൾ ടൂർണമെൻ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

maharajakeeyam cricket tournament-3

ടോസ് ടൈമിൽ ഇരു ക്യാപ്റ്റന്മാരും കിരീടവും പടവാളും പരിചയും ധരിച്ച് ഒരു അംഗരാജ്യ യുദ്ധത്തിന് സമാനമായി നിൽക്കുന്നതും, മഹാരാജ ഓഫ് ദ മാച്ചുകാരൻ മഹാരാജാവിനെ പോലെ കിരീടം വച്ച്  ട്രോഫി സ്വികരിക്കുന്നതുമെല്ലാം നർമ്മമുണത്തുന്ന പുതുമയായി റോയൽ കപ്പിൽ അവതരിപ്പിക്കപ്പെടുന്നു.

maharajakeeyam cricket tournament-6

ടൂർണമെൻ്റിൻ്റെ സമാപന ദിവസമായ ഫെബ്രുവരി 8 ന് നടന്ന ഫൈനൽ സമാപന സമ്മേളനത്തിൽ, സിസിഎഫ് പ്രസിഡന്റ് ഉൾപ്പെടെ നിരവധി പ്രമുഖ താരങ്ങൾ, സർക്കാർ ഔദ്യോഗിക മേഖലയിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ഫൈനലിൽ കേരള ഡയറക്ടേഴ്സ് ഇലവൻ ടീമും, കൊച്ചിൻ സൂപ്പർ കിങ്സും തമ്മിൽ ഏറ്റുമുട്ടി.

maharajakeeyam cricket tournament-4

മത്സരത്തില്‍ കൊച്ചിൻ സൂപ്പർ കിങ്സ് വിജയിച്ചു. സിഎസ്കെ താരം നടൻ അർജുൻ നന്ദകുമാറാണ് മഹാരാജ ഓഫ് ദ ഫൈനലും, ചക്രവർത്തി ഓഫ് ദ ടൂർണമെന്റും. വിജയികൾക്ക് ടൈറ്റിൽ സ്പോൺസർമാരായ പരുമല സെ: ഗ്രിഗോറിയസ് ഹോസ്പിറ്റൽ ഒഫീഷ്യലായ ഡോ. റിഞ്ചു കൃഷ്ണൻ, സിസിഎഫ് പ്രസിഡൻ്റ് അനിൽ തോമസ് എന്നിവർ സമ്മാനങ്ങൾ നൽകി. 

maharajakeeyam cricket tournament-5

ഐപിഎല്‍ രീതിയിൽ  സംഘടിപ്പിക്കുന്ന സിസിഎഫ് കപ്പ് ഏപ്രിൽ മാസത്തിൽ നടക്കുന്നതാണ്, സാധാരണ ടൂർണമെൻ്റുകൾക്ക് പുറമേ 400ൽ അധികം മെമ്പർമാരുള്ള സിസിഎഫിൽ 40 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് 40 + ലെജൻഡ്സും, 40 ൽ താഴെ പ്രായമുള്ളവർക്ക് 40 - ജൂനിയർ ലെജൻഡ്സ് എന്നുമുള്ള രീതിയിലും സംഘടന ടൂർണമെൻ്റുകൾ നടത്തിവരുന്നു. സിനിമാ ടീമായ അമ്മ കേരള സ്ട്രൈക്കേഴ്സിൽ കളിക്കുന്ന പകുതിയിലധികം കളിക്കാരും സിസിഎഫ് സംഘടനയുടെ അംഗങ്ങളാണ്.

Advertisment