അധ്യാപകർ വിളക്കാകണം - ബിഷപ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ്

New Update
kcbc leaders meet

കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന സമിതി പാലാരിവട്ടം പി. ഓ.സിയിൽ നടത്തിയ ലീഡേഴ്സ് മീറ്റ് - 2024 കെ. സി ബി.സി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് ഉദ്ഘാടനം ചെയ്യുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി സി.റ്റി. വർഗീസ്, സംസ്ഥാന പ്രസിഡൻ്റ് ബിജു ഓളാട്ടുപുറം,ഡയറക്ടർ ഫാ ആൻ്റണി അറയ്ക്കൽ, ട്രെയ്നർ അഡ്വ ചാർളി പോൾ, ട്രഷറർ മാത്യു ജോസഫ് എന്നിവർ സമീപം

കൊച്ചി: അധ്യാപകർ സമൂഹത്തിൻ്റെ വിളക്കാകമെന്ന് കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ്. കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന ലീഡേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാലാരിവട്ടം പിഒസിയിൽ നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡൻ്റ് ബിജു ഓളാട്ടുപുറം അധ്യക്ഷനായി.

Advertisment

സംസ്ഥാന ഡയറക്ടർ ഫാ. ആൻ്റണി അറയ്ക്കൽ, സംസ്ഥാന ജനറൽ സെക്രട്ടറി സി.ടി വർഗ്ഗീസ്, ട്രഷറർ മാത്യു ജോസഫ്, വൈസ് പ്രസിഡൻ്റുമാരായ റോബിൻ മാത്യു, സിന്നി ജോർജ്, എലിസബത്ത് ലിസി, ജോയിൻ്റ് സെക്രട്ടറി ജി.ബിജു എന്നിവർ പ്രസംഗിച്ചു. "ടീച്ചേഴ്സ് ദി കിംഗ് മേക്കേഴ്സ് " എന്ന വിഷയത്തിൽ മാസ്റ്റർ ട്രെയ്നർ അഡ്വ. ചാർളി പോൾ ക്ലാസ് നയിച്ചു. സംസ്ഥാനത്തെ സീറോ മലബാർ, മലങ്കര , ലത്തീൻ രൂപതകളിൽ നിന്ന് പ്രതിനി കൾ പങ്കെടുത്തു.