Advertisment

ഹൃദയപൂർവ്വം പദ്ധതിയുടെ ഭാഗമായി ഡി.വൈ.എഫ്.ഐ കളമശ്ശേരി മെഡിക്കൽ കേളേജിൽ പൊതിച്ചോർ വിതരണം ചെയ്തു.

New Update
e28d83d4-bf75-496f-97c3-754463ad4991

മുളന്തുരുത്തി: ഡി.വൈ.എഫ്.ഐ. എറണാകുളം ജില്ലാ കമ്മറ്റി കളമശ്ശേരി മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ എന്ന പേരിൽ  എല്ലാ ദിവസവും നടത്തിവരുന്ന ഉച്ചഭക്ഷണ വിതരണ പരിപാടിയായ  ഹൃദയപൂർവ്വം  പദ്ധതിയുടെ ഭാഗമായി ഡി.വൈ.എഫ്.ഐ. മുളന്തുരുത്തി മേഖലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ പൊതിച്ചോർ വിതരണം ചെയ്തു.

Advertisment

പൊതിച്ചോറുമായി പോകുന്ന വാഹനം സി.പി.ഐ.എം മുളന്തുരുത്തി ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ഡി. രമേശൻ ഫ്ലാഗ് ഓഫ്  ചെയ്തു. ഡി.വൈ എഫ് ഐ. മേഖലാ ട്രഷറർ ജോയൽ കെ ജോയി അദ്ധ്യഷത വഹിച്ചു.ഡി.വൈ. എഫ്. ഐ. മേഖലാ സെക്രട്ടറി ലിജോ ജോർജ്, മേഖലാ കമ്മിറ്റി അംഗം ജിൻസി ഹണി എന്നിവർ സംസാരിച്ചു.

പദ്ധതിയുടെ ഭാഗമായി  വിവിധ യൂണീറ്റുകളിൽ നിന്നും ശേഖരിച്ച   1280 പൊതിച്ചോർ കളമശ്ശേരി മെഡിക്കൽ കേളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി വിതരണം ചെയ്തു.

Advertisment