സൂപ്പര്‍ വുമണ്‍ കാമ്പയിനുമായി മുത്തൂറ്റ്‌ ഫിന്‍കോര്‍പ്പ്

New Update
muhoor super woman

കൊച്ചി: 137 വര്‍ഷത്തെ പാരമ്പര്യമുള്ള മുത്തൂറ്റ്‌ പാപ്പച്ചന്‍ ഗ്രൂപ്പിന്റെ (മുത്തൂറ്റ്‌ ബ്ലൂ) മുന്‍നിര കമ്പനിയായ മുത്തൂറ്റ്‌ ഫിന്‍കോര്‍പ്പ്‌ ലിമിറ്റഡും (എംഎഫ്‌എല്‍) രാജ്യത്തെ മുന്‍നിര എന്‍ബിഎഫ്‌സികളിലൊന്നായ മുത്തൂറ്റ്‌ ഫിന്‍കോര്‍പ്പും ചേര്‍ന്ന്‌ രാജ്യത്തെ അംഗീകരിക്കപ്പെടാത്ത വനിത സംരംഭകരെ കണ്ടെത്തി ആദരിക്കുന്നതിനായി മുത്തൂറ്റ്‌ ഫിന്‍കോര്‍പ്പ്‌ സൂപ്പര്‍ വുമണ്‍ കാമ്പയിന്‍ നടത്തുന്നു.

Advertisment

അര്‍ഹരായ 30 വനിതാ സംരഭകരെ ലോകത്തിനു മുന്നില്‍ പരിചയപ്പെടുത്തുന്ന ഈ കാമ്പയിന്‍ ജൂണില്‍ സമാപിക്കും. അവരുടെ പ്രചോദനാത്മകമായ കഥകള്‍ പങ്കുവെക്കുന്നതിനൊപ്പം ഈ സൂപ്പര്‍ വുമണുകളെ പ്രത്യേകം ആദരിക്കാനും മുത്തൂറ്റ്‌ ഫിന്‍കോര്‍പ്പ്‌ ലക്ഷ്യമിടുന്നുണ്ട്‌.  

കാമ്പയിന്റെ ആരംഭമെന്നോണം എം.എഫ്‌.എല്ലിന്റെ വനിതാ ഉപഭോക്താക്കളെ സോഷ്യല്‍ മീഡിയ പേജുകളില്‍ (ഫേസ്‌ബുക്ക്‌, ഇന്‍സ്‌റ്റാഗ്രാം, ലിങ്ക്‌ഡ്‌ഇന്‍ & എക്‌സ്‌) ഫീച്ചര്‍ ചെയ്യും. താത്‌പര്യമുള്ളവര്‍ക്ക്‌ തങ്ങളുടെ പരിചയത്തിലുള്ള സംരഭകയായ 'സൂപ്പര്‍ വുമണിനെ'ക്കുറിച്ചുള്ള  പോസ്റ്റിൽ കമന്റായോ publicrelations@muthoot.com എന്ന ഇ-മെയില്‍ വിലാസത്തിലോ വിവരങ്ങള്‍ നല്‍കാം.