ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
/sathyam/media/media_files/pZKOHDhpHRaRhd2DG6uQ.jpg)
കൊച്ചി: ഇന്ത്യയിലെ കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് 25 വര്‍ഷത്തിലധികമായി ആഡംബര, ബജറ്റ് യാത്രാ സൗകര്യമൊരുക്കുന്ന, രാജ്യത്ത് ഈ മേഖലയിലെ ഏറ്റവും വലുതും ഏറ്റവും ലാഭകരമായി പ്രവര്‍ത്തിക്കുന്നതുമായ ഇക്കോസ് ഇന്ത്യ മൊബിലിറ്റി ആന്‍ഡ് ഹോസ്പിറ്റാലിറ്റി ലിമിറ്റഡ് പ്രാഥമിക ഓഹരി വില്പനയ്ക്ക് അനുമതി തേടി സെബിയ്ക്ക് കരടുരേഖ സമര്‍പ്പിച്ചു.
Advertisment
പ്രമോട്ടര്‍മാരുടെ, ഓഹരി ഒന്നിന് രണ്ട് രൂപ മുഖവിലയുള്ള 1.8 കോടി ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇക്വിറസ് ക്യാപിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ്, ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.