Advertisment

മധ്യവേനൽ അവധി ആനവണ്ടിക്കൊപ്പം

New Update
ksrct budjet tourism

കൊച്ചി: മെയ്‌ മാസത്തിൽ കുട്ടികൾക്കും കൂട്ടുകാർക്കും ഒപ്പം ആഘോഷിക്കാൻ ബജറ്റ്‌ യാത്രകളുമായി കെഎസ്ആർടിസി ബെഡ്‌ജറ്റ്‌ ടൂറിസം സെൽ. എറണാകുളം ജില്ലയിലെ 9 ഡിപ്പോകളിൽ നിന്നും വിനോദയാത്രകൾ ആരംഭിച്ചു എന്ന് ജില്ലാ കോ - ഓർഡിനേറ്റർ പ്രശാന്ത്‌ വേലിക്കകം അറിയിച്ചു. 

Advertisment

മൂന്നാർ വട്ടവട, ചതുരംഗപാറ, മൂന്നാർ - മാമലകണ്ടം, മറയൂർ - കാന്തല്ലൂർ, രാമക്കൽമേട് മലക്കപ്പാറ, അഞ്ചുരുളി വാഗമൺ, ഗവി, തുടങ്ങിയ സ്‌ഥലങ്ങളിലേക്കാണ് കൂടുതലായി ട്രിപ്പുകൾ അയക്കുന്നത്. 50 പേര്‍ അടങ്ങുന്ന ഗ്രൂപ്പുകൾക്ക് ഗ്രൂപ്പ്‌ ബുക്കിങ് സൗകര്യം എല്ലാഡിപ്പോകളിലും ഒരുക്കിയിട്ടുണ്ട്.

ഏപ്രിൽ മാസത്തിൽ 31 ലക്ഷം രൂപയോളം വരുമാനം 5 ഡിപ്പോകളിൽ നിന്ന് ലഭിച്ചിട്ടുണ്ട്. പരിചയം ഇല്ലാത്ത ആളുകൾ ചേർന്ന് രാവിലെ തുടങ്ങുന്ന യാത്ര, ആട്ടവും പാട്ടുമായി തകര്‍ത്താടി വൈകുന്നേരം അവസാനിക്കുമ്പോൾ ചിരകാല പരിചിതർ ആയി, ആനവണ്ടി ഫാൻസ്‌ ആയി അവർ മാറുന്നു.

ബുക്കിംങ്ങിന്:

എറണാകുളം - 8129134848, 9207648246

നോർത്ത് പറവൂർ - 9745962226

ആലുവ - 9747911182

അങ്കമാലി - 9847751598

പെരുമ്പാവൂർ - 7558991581

കോതമംഗലം - 9846926626, 9656637383

മൂവാറ്റുപുഴ - 9447737983

കൂത്താട്ടുകുളം - 9497883291, 9400944319

പിറവം - 9446206897

Advertisment