New Update
/sathyam/media/media_files/lWdMejPkUPAB3cndrIc4.jpg)
കൊച്ചി: കാപ്പി കൃഷി പ്രോത്സാഹനതിനും കാപ്പി ഉൽപ്പന്നങ്ങളുടെ നിർമാണത്തിനും പൊതുമേഖല കമ്പനി രൂപീകരിച്ച് സംസ്ഥാന സർക്കാർ. ‘കേരള കോഫി ലിമിറ്റഡ്’ കമ്പനിയാണ് രൂപീകരിച്ചത്. എറണാകുളത്തെ കമ്പനി രജിസ്ട്രാർ ഓഫീസിൽ (ആർഒസി) രജിസ്‌റ്റർ ചെയ്‌തു. 10 കോടി രൂപയാണ് അംഗീകൃത മൂലധനം.
Advertisment
സംസ്ഥാനത്താകെയും പ്രത്യേകിച്ച് വയനാട്, ഇടുക്കി ജില്ലകളിലെ കാപ്പി കൃഷി പ്രോത്സാഹനത്തിനായാണ് കമ്പനി. ശാസ്‌ത്രീയമായ കാപ്പി കൃഷി, സംസ്‌കരണം, ഉൽപ്പന്ന നിർമാണം, വിപണനം എന്നിവ ലക്ഷ്യമാണ്. കാപ്പി ഉൽപ്പന്നങ്ങൾ ബ്രാൻഡ് ചെയ്യും.
വയനാട്ടിൽ കാർബൺ ന്യൂട്രൽ കാപ്പി തോട്ടവും പാർക്കും സജ്ജമാക്കും. മാതൃകാ കാപ്പിത്തോട്ടങ്ങൾ വികസിപ്പിക്കും. കർഷകർക്ക് സഹായങ്ങളും മാർഗനിർദേശങ്ങളും നൽകും. വയനാടൻ റോബസ്റ്റ കാപ്പിക്ക് ആഗേള വിപണി കണ്ടെത്തും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us