കൂവപ്പടി ജി. ഹരികുമാര്‍
Updated On
New Update
/sathyam/media/media_files/artist-jayan-vengoor.jpg)
ആർട്ടിസ്റ്റ് ജയൻ വേങ്ങൂർ
പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്തിലെ ആലാട്ടുചിറ പുലിയണിപ്പാറയ്ക്കു സമീപം മുണ്ടൻതുരുത്തു വയലിനോട് ചേർന്നുള്ള ആനപ്പാറയെന്ന പേരിൽ അറിയപ്പെടുന്ന അതിപുരാതനമായ പ്രകൃതിദത്തപാറയിൽ ചായക്കൂട്ടൊരുക്കി ആനയുടെ രൂപം സൃഷ്ടിച്ച് ജനശ്രദ്ധനേടിയ ശില്പിയും ചിത്രകാരനുമായ ജയൻ വേങ്ങൂരിന് രാജശില്പി പുരസ്‌കാരം നൽകുന്നു.
Advertisment
/sathyam/media/media_files/jayan-vengoor.jpg)
സാഹിത്യപ്രവർത്തകനും റിട്ട. അധ്യാപകനുമായ ഇ.വി. നാരായണൻ ചീഫ് കോ-ഓർഡിനേറ്ററും ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം ചെയർമാനും എം. എം. ഷാജഹാൻ ട്രഷററുമായ സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെ അംഗീകാരമുള്ള വായനാപൂർണ്ണിമയാണ് പുരസ്‌കാരം സമ്മാനിക്കുന്നത്.
/sathyam/media/media_files/jayan-vengoor-creation.jpg)
വെള്ളിയാഴ്ച രാവിലെ 10ന് കൊമ്പനാട് യു. പി. സ്‌കൂളിലാണ് പുരസ്കാരദാനച്ചടങ്ങ്. ജയന്റെ അപൂർവ്വ കലാസൃഷ്ടി മാധ്യമശ്രദ്ധ നേടിയിരുന്നു. നാട്ടിലെ സാമൂഹിക സാംസ്കാരികസംഘടനകൾ ഇദ്ദേഹത്തെ ആദരിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us