തിരുവാണിയൂര്‍: തിരുവാണിയൂർ ഗ്രാമപഞ്ചായത്ത് ട്വൻ്റി 20 പാർട്ടിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള സ്റ്റുഡൻസ് സ്റ്റാർ അവാർഡുകൾ വിതരണം ചെയ്തു.
പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന അവാർഡ് ദാന പൊതുസമ്മേളനം അഡ്വ ചാർളി പോൾ ഉദ്ഘാടനം ചെയ്തു. ട്വൻ്റി 20 പാർട്ടി കുന്നത്തുനാട് നിയോജക മണ്ഡലം പ്രസിഡൻ്റ് ജിബി അബ്രഹാം അധ്യക്ഷത വഹിച്ചു.
/sathyam/media/media_files/thiruvaniyoor-gramapanchayath-students-award-2.jpg)
ട്വന്റി 20 പാർട്ടി തിരുവാണിയൂർ ഗ്രാമപഞ്ചായത്ത് സ്റ്റുഡൻസ് സ്റ്റാർ അവാർഡ് ജേതാക്കൾ ഭാരവാഹികളായ ജിബി അബ്രഹാം, അഡ്വ. ചാർളി പോൾ, റസീന പരീത് പി.വൈ അബ്രഹാം, ടി.കെ ബിജു. ഒ ജെ പൗലോസ്, എന്നിവരോടൊപ്പം.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റസീന പരീത്, റോയി വി ജോർജ്, ടി.കെ ബിജു, പി. വൈ അബ്രഹാം, ഒ ജെ പൗലോസ്,ദിയ വിൽസൺ എന്നിവർ പ്രസംഗിച്ചു. 16 വാർഡ് പ്രസിഡന്റ്മാരും ഭാരവാഹികളും അവാർഡുകൾ വിതരണം ചെയ്തു.