Advertisment

ചാവറ കൾച്ചറൽ സെന്ററിന്റെ സഹകരണത്തോടെ പെറ്റൽസ്‌ ഗ്ലോബ് ഫൗണ്ടേഷനും ഭാരത് തരംഗും ചേർന്ന് സംഘടിപ്പിക്കുന്ന ഗ്രാൻഡ് കണക്ട് പരിപാടിയുടെ ഭാഗമായി ചാവറ കൾച്ചറൽ സെന്ററിൽ ഗാന സന്ധ്യ സംഘടിപ്പിക്കുന്നു

New Update
grand connect

കൊച്ചി: ചാവറ കൾച്ചറൽ സെന്ററിന്റെ സഹകരണത്തോടെ പെറ്റൽസ്‌ ഗ്ലോബ് ഫൗണ്ടേഷനും ഭാരത് തരംഗും ചേർന്ന് സംഘടിപ്പിക്കുന്ന വയോജനങ്ങളും കുട്ടികളും തമ്മിലുള്ള ബന്ധം സുദൃഢമാക്കുന്നതിനായുള്ള  ഗ്രാൻഡ് കണക്ട് പരിപാടിയുടെ ഭാഗമായി ചാവറ കൾച്ചറൽ സെന്ററിൽ ജൂലൈ 8 തിങ്കൾ വൈകുന്നേരം 6 മുതൽ 8 വരെ ഗാന സന്ധ്യ അരങ്ങേറും.

Advertisment

ഉല്ലാസ് പൊന്നാടിയും മാസ്റ്റർ അർജിത്തും ചേർന്നവതരിപ്പിക്കുന്ന ബുൾ ബുൾ തരംഗ് കച്ചേരി , പ്രശസ്ത   ഗിറ്റാറിസ്റ്റ് ശങ്കർ ഡൂണിനോപ്പം ഗായകരായ  ടി പി വിവേക്, സവിത, മൃദുല , ജയകൃഷ്ണൻ എന്നിവര്‍  അവതരിപ്പിക്കുന്ന സംഗീത സന്ധ്യ എന്നിവയ്ക്കൊപ്പം സർക്കാർ ഓൾഡ് ഏജ് ഹോമിലെ അന്തേവാസി കൾക്കുള്ള ആദരവും പങ്കെുത്ത കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടക്കും.

ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ്  സി എം ഐ , പെറ്റല്‍സ് ഗ്ലോബ് ഫൌണ്ടേഷന്‍ ചീഫ് കോര്‍ഡിനേറ്റര്‍  സനു സത്യന്‍ എന്നിവര്‍ നേതൃത്വം കൊടുക്കുന്ന ചടങ്ങില്‍  ഓൾഡ് ഏജ് ഹോമിലെ അന്തേവാസികളുടെ സാന്നിധ്യത്തില്‍ മുതിര്‍ന്ന സംഗീതജ്ഞന്‍ ശങ്കര്‍ ഡൂണിനെ ആദരിക്കും.

Advertisment