നിർമ്മിത ബുദ്ധി സുശക്തമായ പ്രതിവിധി - ഫാ. ഡോ. അഗസ്റ്റിൻ പാംപ്ലാനി

New Update
ai-1

കൊച്ചി: പ്രകൃതിയെ അനുകരിക്കുക വഴിയായി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സുശക്തമായ പ്രതിവിധിയായി മാറുകയും പ്രശ്നങ്ങളെ പർവ്വതികരിക്കുന്നതിനു പകരം സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്കുള്ള നിത്യ നൂതന സാങ്കേതികവിദ്യകളുടെ വാതായനങ്ങൾ തുറന്ന് തരുകയും ചെയ്യുന്നുവെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ഇൻ്റർ ഡിസിപ്ലിനറി സ്റ്റഡീസ് ഡയറക്ടർ ഫാ. ഡോ. അഗസ്റ്റിൻ പാംപ്ലാനി പ്രസ്താവിച്ചു.

Advertisment

തൃക്കാക്കര ഭാരത മാതാ കോളേജിലെ ഇൻ്റർനാഷണൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അഭിനന്ദന ദിനാഘോഷങ്ങൾ (Artificial Intelligence Appreciation Day) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരത മാതാ ഓട്ടോണമസ് കോളേജിലെ ഇൻ്റഗ്രേറ്റഡ് എം.എസ്.സി കമ്പ്യൂട്ടർ സയൻസ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് ഡിപ്പാർട്ട്മെൻ്റിൻ്റെ നേതൃത്വത്തിലായിരുന്നു ആഘോഷങ്ങൾ സംഘടിപ്പിച്ചത്.  

ഉദ്ഘാടന സമ്മേളനത്തിൽ പ്രിൻസിപ്പാൾ ഡോ. ലിസി കാച്ചപ്പള്ളി അധ്യക്ഷത വഹിച്ചു. വകുപ്പു മേധാവി ഡോ. ജോൺ റ്റി. ഏബ്രഹാം, കൺവീനർ ഹരികൃഷ്ണൻ പി തുടങ്ങിയവർ  പ്രസംഗിച്ചു.

ആർട്ടിഫിഷ്യൽ ഇൻറലിജൻസും സുസ്ഥിര വികസന ലക്ഷ്യങ്ങളും എന്ന വിഷയത്തിൽ നടന്ന സെമിനാറിന് ഫാദർ ഡോക്ടർ അഗസ്റ്റിൻ പാംപ്ലാനി നേതൃത്വം നൽകി.

വിവിധ ഡിപ്പാർട്ട്മെൻ്റുകളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം ഇംഗ്ലീഷ് വകുപ്പിലെ ആൽബിൻ ദേവസി - സഹീറ പി. എസ് ടീം നേടി. രണ്ടാം സ്ഥാനം ഇക്കണോമിക്സ് വകുപ്പിലെ സഫ്ന സലീം - നേഹ എസ് കുമാർ ടീം നേടി. അക്കാദമിക് ഡയറക്ടർ ഡോ. കെ. എം. ജോൺസൺ സമ്മാനദാനം നിർവഹിച്ചു.

Advertisment