മോശം കാലാവസ്ഥ; കരിപ്പൂരില്‍ ഇറങ്ങേണ്ട 5 വിമാനങ്ങള്‍ നെടുമ്പാശ്ശേരിയില്‍ ഇറക്കി

New Update
വീട്ടുകാര്‍ മൊബൈല്‍ ഫോണ്‍ വാങ്ങി പൂട്ടിവെച്ചതിന്റെ ദേഷ്യത്തില്‍ വീടു വിട്ട് ഇറങ്ങിയ പെണ്‍കുട്ടി എത്തിപ്പെട്ടത്  നെടുമ്പാശേരി വിമാനത്താവളത്തിൽ:  വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരോട് പെണ്‍കുട്ടി പറഞ്ഞത് വിദേശത്തുള്ള കൂട്ടുകാരിയുടെ അമ്മയുടെ അടുത്തേക്ക് പോകണമെന്ന്

മോശം കാലാവസ്ഥയെത്തുടര്‍ന്ന്, കരിപ്പൂരില്‍ ഇറങ്ങേണ്ട 5 വിമാനങ്ങള്‍ നെടുമ്പാശ്ശേരിയില്‍ ഇറക്കി. ദുബായ്, ദോഹ, മസ്‌കറ്റ്, ബഹ്‌റിന്‍, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നെത്തിയ വിമാനങ്ങളാണ് ഇന്ന് പുലര്‍ച്ചെ നെടുമ്പാശ്ശേരിയില്‍ ഇറക്കിയത്. പിന്നീട് കാലാവസ്ഥ സാധാരണ നിലയിലായതോടെ, നാല് വിമാനങ്ങള്‍ ഒന്നര മണിക്കൂറിനുള്ളില്‍ തിരികെ കരിപ്പൂരിലേക്ക് പോയി.

Advertisment

എന്നാല്‍ ദുബായില്‍ നിന്നെത്തിയ എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനം പുറപ്പെടാന്‍ വൈകിയത് യാത്രക്കാരുടെ പ്രതിഷേധത്തിനിടയാക്കി. ഒടുവില്‍ 9 മണിയ്ക്ക് ശേഷമാണ് വിമാനം കരിപ്പൂരിലേക്ക് പുറപ്പെട്ടത്.

Advertisment