പേരക്കുട്ടികളുടെ സ്വഭാവ രൂപീകരണത്തിൽ മുത്തച്ഛൻമാർക്കും മുത്തശ്ശിമാർക്കും നിർണ്ണായക പങ്ക് വഹിയ്ക്കാനാകുമെന്ന് കാട്ടിക്കുന്ന് ലേക് മൗണ്ട് പബ്ലിക് സ്കൂൾ പ്രിൻസിപ്പാൾ മായാ ജഗൻ

New Update
kattikkunnu school

കാട്ടിക്കുന്ന്/എറണാകുളം: കാട്ടിക്കുന്ന്, ലേക്മൗണ്ട്  പബ്ളിക് സ്കൂൾ കെ.ജി വിഭാഗത്തിന്റെ ഗ്രാൻ്റ് പാരൻ്റ്സ് ഡേ  ആഘോഷിച്ചു. ഐശ്വര്യ ലക്ഷ്മി പ്രാർത്ഥനാഗീതം ആലപിച്ചു. പ്രിൻസിപ്പാൾ മായ ജഗൻ അദ്ധ്യക്ഷതവഹിച്ച ചടങ്ങിൽ സ്റ്റാഫ് പ്രതിനിധി അമ്പിളി രാജേഷ് സ്വാഗതം ആശംസിച്ചു.

Advertisment

കുഞ്ഞുങ്ങളുടെ ജീവിതത്തിൽ ഗ്രാൻ്റ് പാരൻ്റ്സ് ചെലുത്തുന്ന സ്വാധീനം വളരെ വലുതാണെന്നും അവരുടെ സർവ്വതോന്മുഖമായ വളർച്ചയ്ക്ക് അത് അത്യാവശ്യമാണെന്നും താൻ ഇപ്പോഴും അമ്മൂമ്മ പറഞ്ഞു തന്ന കാര്യങ്ങൾ ഓർമ്മിക്കാറുണ്ടെന്നും അദ്ധ്യക്ഷ പ്രസംഗത്തിൽ മായ ജഗൻ അനുസ്മരിച്ചു. 

kattikkunnu school-2

അദ്ധ്യാപിക ദീപ പ്രതാപ്, ഗ്രാൻ്റ് പാരൻ്റ്സ് പ്രതിനിധി ഷംസുദ്ദീൻ എന്നിവർ ആശംസകൾ നേർന്നു.   ഷനീജ, പുഷ്പകുമാരി, അശ്വതി, രേവതി തുടങ്ങിയ അദ്ധ്യാപികമാരും രക്ഷകർത്താക്കൾ, കുട്ടികൾ, മുത്തശ്ശിമാരും മുത്തശ്ശന്മാരും, അനദ്ധ്യാപകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 

തുടർന്ന്  കലാമത്സരങ്ങളും  ചായസത്കാരവും മധുരപലഹാര വിതരണവും നടന്നു. ചടങ്ങിന് വൈസ് പ്രിൻസിപ്പാൾ  സുജ ബാബു കൃതജ്ഞത രേഖപ്പെടുത്തി.

Advertisment