Advertisment

സംസ്ഥാനത്തുള്ള ഇടത് വലത് പാർട്ടികൾ ഭരിക്കുന്ന പഞ്ചായത്തുകളിൽ നടക്കുന്നത് മുഴുവൻ അഴിമതിയും കൊള്ളരുതായ്മയും - ട്വൻ്റി 20 പാർട്ടി പ്രസിഡൻ്റ് സാബു എം ജേക്കബ്

New Update
20 20 convension

കിഴക്കമ്പലം: സംസ്ഥാനത്തുള്ള ഇടത് വലുത് പാർട്ടികൾ ഭരിക്കുന്ന പഞ്ചായത്തുകളിൽ നടക്കുന്നത് മുഴുവൻ അഴിമതിയും കൊള്ളരുതായ്മയും ആണെന്ന് ട്വൻ്റി 20 പാർട്ടി പാർട്ടി പ്രസിഡൻ്റ് സാബു എം ജേക്കബ്. കുന്നത്തുനാട് പഞ്ചായത്ത് ട്വിൻ്റി 20 കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായി അദ്ദേഹം.

Advertisment

അഴിമതി നടത്തുന്നത് ആരു തന്നെയായാലും തൻ്റെ പാർട്ടിയായാലും വച്ചു പൊറുപ്പിക്കില്ലെനും അവരുടെ സ്ഥാനം അറമ്പിക്കടലാണെന്നും തൻ്റെ പാർട്ടിലെ അഴിമതിക്കാരിയായ പ്രസിഡൻ്റ്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കിയ സംസ്ഥാനത്തെ ഏക പാർട്ടിയാണ് ട്വൻ്റി 20 എന്നും സാബു ജേക്കബ് പറഞ്ഞു.

ഇതു വരെ പാർട്ടിക്കു വേണ്ടി 400 കോടി രൂപയോളം ചിലവഴിച്ചതായി ട്വൻ്റി 20 ഭരിക്കുന്ന നീക്കിയിരപ്പില്ലാത്ത 4 ഓളം പഞ്ചായത്തിൽ കോടികൾ മാറ്റിവയ്ക്കാൻ കഴിഞ്ഞതായും സാബു ജേക്കബ് പറഞ്ഞു.

കഴിഞ്ഞ ദിവസം കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡൻ്റ് നിതാ മോളെ പ്രതിപക്ഷവുമായി കുട്ട് നിന്ന് അഴിമതി നടത്തിയതിന് മെമ്പർമാർ ചേർന് അവിശ്വശ്വാസ പ്രമേയത്തിലൂടെ പ്രസിഡൻ്റ് സ്ഥാനത്തു നിന്ന് പുറത്താക്കിയിരുന്നു.

20 20 convension-2

പഞ്ചായത്തിൻ്റെ കീഴിലുള്ള കിൻഫ്ര റബർ പാർക്കിൽ പ്രവർത്തിക്കുന്ന മുഴുവൻ സ്ഥാപനങ്ങളിലും നികുതി വെട്ടിപ്പ് നടന്നതായി കണ്ടെത്തി. എല്ലാം സ്‌ഥാപനങ്ങൾക്കും കോടതി മുഖാന്തിരം തുക അടയ്ക്കാനായി നോട്ടീസ് അയച്ചതായി സാബു എം ജേക്കബ് പറഞ്ഞു.

ഏകദേശം മൂന്നരകോടിയോളം രൂപയുടെ ടാക്സ് വെട്ടി പ്പാണ് -ട്വൻ്റി 20 പുറത്തു കൊണ്ടുവന്നത് ഇക്കൂട്ടത്തിൽ പ ബായത്ത് പ്രദേശത്തുള്ള ഒരു പ്രമുഖ മെഡിക്കൽ ആശുപത്രിയും പെടും ഇതിൽ അനധികൃത നിർമ്മാണവും പെടും വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പു മായി ബന്ധപ്പെട്ട് 50-ഓളം നിയോജക മണ്ഡലങ്ങളിൽ കമ്മറ്റികൾ രൂപികരിച്ചതായും ട്വൻ്റി 20 പാർട്ടി വൈസ്പ്രസിഡൻ്റ് വി ഗോപകുമാർ പറഞ്ഞു.

ചടങ്ങിൽ കുന്നത്തുനാട് പഞ്ചായത്തി ൽ സ്വന്തം പാർട്ടി പ്രസിഡൻ്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കിയ പഞ്ചായത്തിലെ പത്തോളം മെമ്പർമാരെ പൊന്നാട അണിയിച്ച് ആദരിച്ചു പട്ടി മറ്റത്ത് വച്ച് സംഘടിപ്പിച്ച ട്വൻ്റി 20 ജനകീയ കൂട്ടായ്മയിൽ എ റണാകുളം ജില്ലാ കോർഡിനേറ്റർ സന്തോഷ് വർഗ്ഗീസ് സ്‌റ്റേറ്റ് കമ്മറ്റി എക്സി ക്യൂട്ടീവ് മെമ്പർ അഡ്വ ചാർളി പോൾ എനിവർ സംസാരിച്ചു.

കുന്നത്തുനാട് നിയോജക മണ്ഡലം കമ്മിറ്റി സെക്രട്ടറി ജി ൻ്റോ ജോർജ് സ്വാഗതവും ജീബി എബ്രഹാം നന്ദിയും പറഞ്ഞു. പട്ടി മറ്റത്ത് സംഘടിപ്പിച്ച ജനകിയ കൂട്ടായ്മയിൽ 20,000 ത്തോളം പേർ പങ്കെടുത്തു.

Advertisment