Advertisment

മനോഭാവത്തിലും പ്രവ‍ൃത്തിയിലും നേതൃത്വം പ്രായോഗികമാക്കണം - ട്വൻ്റി 20 പാർട്ടി ഉപാധ്യക്ഷൻ വി. ഗോപകുമാർ

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
v gopakumar

തിരുവാണിയൂർ പഞ്ചായത്ത് തല ട്വൻ്റി 20 പാർട്ടി പ്രവർത്തക കൺവെൻ സംസ്ഥാന ഉപാധ്യക്ഷൻ വി. ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു. പി. വൈ. എബ്രഹാം, അഡ്വ. ചാർളി പോൾ, ജി ബി എബ്രഹാം, റോയി വി. ജോർജ്, ഓ.ജെ പൗലോസ് എന്നിവർ സമീപം

തിരുവാണിയൂർ: മനോഭാവത്തിലും പ്രവൃത്തിയിലും നേതൃത്വം പ്രായോഗികമാക്കണമെന്ന് ട്വൻ്റി 20 പാർട്ടി ഉപാധ്യക്ഷൻ വി. ഗോപകുമാർ പറഞ്ഞു. ട്വൻ്റി 20 പാർട്ടി തിരുവാണിയൂർ പഞ്ചായത്ത് തല പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

നേതൃത്വം ഉത്തരവാദിത്വമാണ്. ആളുകളുടെ വളർച്ചയും വികാസവുമാണ് നേതാവ് ലക്ഷ്യം വയ്ക്കേണ്ടതെന്നും അദ്ദേഹം തുടർന്നു പറഞ്ഞു. വൈറ്റ് ഹൗസിൽ നടന്ന ചടങ്ങിൽ കുന്നത്ത് നാട് നിയോജക മണ്ഡലം പ്രസിഡൻ്റ് ജിബി എബ്രഹാം അധ്യക്ഷനായിരുന്നു. സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗം അഡ്വ ചാർളി പോൾ നേതൃത്വ പരിശീലന ക്ലാസ് നയിച്ചു. 

20 20 party convension

ജില്ലാ കോ-ഓർഡിനേറ്റർ റോയി വി ജോർജ്, ടി.കെ. ബിജു, പി. വൈ എബ്രഹാം, ഓ ജെ പൗലോസ് എന്നിവർ പ്രസംഗിച്ചു. തിരുവാണിയൂർ പഞ്ചായത്തിലെ എല്ലാ വാർഡുകളിലും മത്സരിക്കുവാൻ തീരുമാനിച്ചു.




Advertisment