അര്‍ധ രാത്രി മുതല്‍ ഉച്ച വരെ പരിധിയില്ലാത്ത ഡാറ്റയുമായി വി സൂപ്പര്‍ ഹീറോ പ്രീ പെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചു

author-image
ഹാജിറ
New Update
Vi-HD-Logo-1200

കൊച്ചി: മുൻനിര ടെലികോം സേവന ദാതാക്കളായ വി പ്രീ പെയ്ഡ് വരിക്കാർക്ക് രാത്രി 12 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയുള്ള അര ദിവസം പരിധിയില്ലാത്ത ഡാറ്റ ലഭ്യമാക്കുന്ന സൂപ്പർ ഹീറോ പ്ലാൻ അവതരിപ്പിച്ചു.  

Advertisment

ഉപയോഗിക്കാത്ത ഡാറ്റ വാരാന്ത്യത്തിൽ പ്രയോജനപ്പെടുത്താനാവുന്ന വീക്കെൻറ് ഡാറ്റാ റോൾ ഓവർ, അധിക ചെലവില്ലാതെ മാസത്തിൽ രണ്ടു തവണ 2 ജിബി വരെ അധിക ഡാറ്റ അൺ ലോക്ക് ചെയ്യാനുള്ള ഡാറ്റ ഡിലൈറ്റ് എന്നിവയും ഇതോടൊപ്പം ലഭിക്കും. 


പ്രതിദിനം 2 ജിബിയോ മുകളിലോ ഡാറ്റ ക്വാട്ടയുള്ള റീചാർജ് പാക്കുകളിലാണ് സൂപ്പർ ഹീറോ പ്ലാൻ ലഭിക്കുന്നത്.  


കേരളത്തിൽ 375 രൂപ മുതലാണ് ഇതിൻറെ നിരക്ക്. രാവിലെയുള്ള സമയങ്ങളിൽ വനിതകളുടെ ഡാറ്റ ഉപയോഗത്തിനു പിന്തുണ നൽകാനും ഡാറ്റാ പ്രിയരായ യുവാക്കളുടെ ആവശ്യങ്ങൾ നിറവേറ്റാനും ഇതു സഹായിക്കും.

 

Advertisment