സമന്വയ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കരോൾ സംഘം ഭവനങ്ങൾ സന്ദർശിച്ച് ക്രിസ്തുമസ് ആശംസകൾ കൈമാറി

New Update
samanya residents association

മുളന്തുരുത്തി: സമന്വയ റസിഡന്റ്സ് അസോസിയേഷൻ എല്ലാ വർഷവും നടത്തിവരുന്ന ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി ഇത്തവണയും കരോൾ സംഘം ഭവനങ്ങൾ സന്ദർശിച്ച് ക്രിസ്തുമസ് ആശംസകൾ പരസ്പരം കൈമാറി.

Advertisment

ഇത്തവണ ഒരു കുട്ടിപാപ്പാ  സാന്തായുടെ വേഷത്തിൽ വന്നത് എല്ലാവർക്കും കൗതുകമായി.

സംഘാംഗങ്ങളിൽ ഒട്ടുമിക്ക ആളുകളും ചുവന്ന വസ്ത്രവും ചുവന്ന കൂമ്പൻ തൊപ്പിയും അണിഞ്ഞിരുന്നു. 

samanya residents association-2

ചെറിയ പെൺകുട്ടികളും  ആൺകുട്ടികളും, വീട്ടമ്മമാരും കരോളിൽ സജീവമായിരുന്നു. 

ജോർജ്ജ് കുര്യന്റെയും ജിൽസ് എബ്രഹാമിന്റെയും നേതൃത്വത്തിൽ ഉള്ള ബാൻഡുകളും, കെന്നിന്റെ ഗിറ്റാറും ക്രിസ്തുമസ് ഗാനങ്ങൾക്കും നൃത്തങ്ങൾക്കും കൊഴുപ്പേകി. 

അസോസിയേഷൻ പ്രസിഡന്റ് സഖറിയാസ് ജേക്കബ്ബ്, സെക്രട്ടറി ശ്യാം കെ പി, ട്രഷറർ ജെനി സി കെ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജിൽസ് എബ്രഹാം, സുനിൽ മനക്കോടത്ത്, സുരേഷ്, സ്റ്റാലി ജിൽസ് തുടങ്ങിയവർ കരോളിന് നേതൃത്വം നൽകി.

Advertisment