കൊച്ചി: ലിങ്ക്ഡ്ഇന്നിലെ മലയാളി പ്രഫഷണലുകളുടെ കൂട്ടായ്മയായ ലിങ്ക്ഡ്-ഇൻ ആദ്യ കേരള മീറ്റപ്പ് ജനുവരി അഞ്ചിന് കുമ്പളങ്ങിയിൽ വെച്ചു നടത്തി.
ദുബായ് ഹാരിസ് ആൻഡ് കൊ -യിൽ വെച്ചു നടന്ന ആദ്യ ഇന്റർനാഷണൽ സംഗമത്തിനു ശേഷം ‘ഇവിടെ മലയാളം പറഞ്ഞു കൂടെ’ എന്ന ആപ്തവാക്യത്തോടെ 'കൊച്ചി കായൽ-ഇൻ അരികെ' എന്ന പേരിൽ നടന്ന പരിപാടിയിൽ ഇരുന്നൂറോളം പേർ അണിനിരന്നു.
2000 പേരടങ്ങുന്ന കൂട്ടായ്മയുടെ ഒരു ചെറു സംഗമമായിരിക്കേ, 4 മാസത്തിനുള്ളിൽ ഇരുപതോളം ഓൺലൈൻ വർക്ക് ഷോപ്പുകളും, ജോലി സമ്മർദ്ദങ്ങൾ കുറയ്ക്കുവാനുള്ള മെന്റൽ ഹെൽത്ത് പ്രോഗ്രാമുകളും, ഒപ്പം ജോലി സാധ്യതകൾ പങ്കിടുന്ന എച്ച്ആര്‍ പ്ലാറ്റ്ഫോമുകളും സംഘടിപ്പിക്കാൻ 12 രാജ്യങ്ങളിൽ നിന്നുള്ള മലയാളി പ്രൊഫഷണലുകളുള്ള ലിങ്ക്ഡ്-ഇൻ മലയാളി കമ്മ്യൂണിറ്റിയുടെ അമരക്കാരനായ അർഷാദ് ഖാദറിന് കഴിഞ്ഞു.
സംഗമത്തിൻ്റെ ഭാഗമായി കയാക്കിങ്ങ്, ശബരീഷ് നാരായണനും രഞ്ജിത് ആർ കർത്തയും അവതരിപ്പിച്ച സ്റ്റാൻഡ് അപ്പ് കോമഡി ഷോ എന്നിവ നടത്തി.
വിഷ്ണു പ്രസാദ്, റംഷീന മഹമൂദ്, ഷിജു റോയ്, അശ്വതി ഉഷസ് എന്നിവരുടെ വിജ്ഞാനപ്രദമായ സെഷനുകളും ശ്രദ്ധേയമായി.
സഫീറ, സൽമാൻ, സുലൈമാൻ, നിമ്മി, കരുണ മോഹൻ എന്നിവർ വ്യത്യസ്ത മേഖലകളിൽ മേൽനോട്ടം വഹിച്ചു.
സംഗമത്തിൻ്റെ പ്രധാന സ്പോൺസർ ആയ ഡോട്ട് ഇന്‍ ഡിജിറ്റൽ അക്കാദമിയോടൊപ്പം, മറ്റു പ്രമുഖ സ്റ്റാർട്ടപ്പുകളുമായി അസോസിയേറ്റ് ചെയ്തിട്ടുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും കമ്മ്യൂണിറ്റി വിപുലപ്പെടുത്തുമെന്നും അർഷാദ് ഖാദർ പറഞ്ഞു.
കൂടുതൽ അവസരങ്ങളും സൗഹൃദങ്ങളും അണിനിരത്തുന്നതിന്റെ ഭാഗമായി കോഴിക്കോട് അടുത്ത മീറ്റപ്പിനായി കൂട്ടായ്മ തയ്യാറെടുക്കുന്നു.