അരയൻകാവ്: യുഡിഎഫ് കീച്ചേരി സഹകരണബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പ് കൺവൻഷൻ നടത്തി.ഗ്രാൻ്റ് ഓഡിറ്റോറിയത്തിൽ നടന്നു. ഡി.സി.സി.പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് ഉൽഘാടനം ചെയ്തു.
ഇലക്ഷൻ കമ്മറ്റി ചെയർമാൻ ബിജു തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ആർ.ഹരി, ഡി.സി.സി.സെക്രട്ടറിമാരായ റീസ് പുത്തൻവീട്ടിൽ, ജോസഫ് ആൻറണി, യു.ഡി.എഫ്. നിയോജക മണ്ഡലം ചെയർമാൻ കെ.ആർ.ജയകുമാർ, കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് കെ.ജെ.ജോസഫ്, മുസ്ലീം ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് എം.എം.ബഷീർ, ജില്ലാ കമ്മറ്റിയംഗം അബ്ദുൾ കരീം, കേരളാ കോൺഗ്രസ് സംസ്ഥാന കമ്മറ്റിയംഗം കെ.എസ്.ചന്ദ്രമോഹനൻ, വൈക്കംഅർബൻ ബാങ്ക് ഡയറക്ടർ ജയപ്രകാശ്, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സൈബാ താജുദ്ദീൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജയശ്രീപത്മാകരൻ, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ലീലാ ഗോപാലൻ എന്നിവർ സംസാരിച്ചു.