കാലടി: ട്വൻ്റി 20 പാർട്ടിയുടെ നേതൃത്വത്തിൽ കാലടി പഞ്ചായത്ത് തല ക്ഷീരകർഷക സംഗമം കാലടി നാസ് ഓഡിറ്റോറിയത്തിൽ നടത്തി.
ട്വൻ്റി 20 പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡംഗം അഡ്വ ചാർളി പോൾ സംഗമം ഉദ്ഘാടനം ചെയ്തു. അങ്കമാലി നിയോജക മണ്ഡലം പ്രസിഡന്റ് ഡോ. വർഗ്ഗീസ് ജോർജ് അധ്യക്ഷതവഹിച്ചു.
പി.ഡി.ഡി.പി അനിമൽ ഫീഡ് ഡിവിഷൻ ജനറൽ മാനേജർ കെ.എം ജോൺ ക്ലാസ് നയിച്ചു. ഹരിശങ്കർ പുല്ലാനി, ആൻ്റണി മണ്ണായൻ, സി.പി മോഹൻദാസ്, ഭവാനി രാധാകൃഷ്ണൻ, ബിന്ദു ബാബു തുടങ്ങിയവർ
പ്രസംഗിച്ചു.
സെമിനാറിൽ പങ്കെടുത്ത ക്ഷീര കർഷകർക്ക് അഞ്ച് കിലോ കാലിത്തീറ്റ സൗജന്യമായി നല്കി.