പറമ്പി ഫാമിലി ട്രസ്റ്റ് 'കുടുംബ സംഗമം - 2025' മെയ് ഒന്നിന് മാമ്പ്ര അസീസി ഹാളിൽ നടക്കും

New Update
parambi family trust

മാമ്പ്ര: പറമ്പി ഫാമിലി ട്രസ്റ്റിൻ്റെ 21- മത് കുടുംബ സംഗമം മെയ് ഒന്നിന് മാമ്പ്ര അസീസ്സി ഹാളിൽ നടക്കും. രാവിലെ 9ന് മാമ്പ്ര സെൻ്റ് ജോസഫ് പള്ളിയിൽ ഫാ. തോമസ് പറമ്പി, ഫാ .ഫ്രാൻസീസ് പറമ്പി എന്നിവരുടെ കാർമ്മികത്വത്തിൽ ദിവ്യബലി നടക്കും.

Advertisment

തുടർന്ന് രാവിലെ 10.30 ന് ചേരുന്ന കുടുംബ സംഗമം കേന്ദ്ര സർക്കാരിൻ്റെ മിനിസ്ട്രി ഓഫ് സോഷ്യൽ ജസ്റ്റീസ് ആൻ്റ് എംപവർമെൻ്റ് വകുപ്പ് മാസ്റ്റർ ട്രെയ്നറായ അഡ്വ. ചാർളി പോൾ ഉദ്ഘാടനം ചെയ്യും. പ്രസിഡൻ്റ് പി. പി ജോർജ് അധ്യക്ഷത വഹിക്കും. സെക്രട്ടറി ഡേവീസ് ജോർജ് വാർഷിക റിപ്പോർട്ട് അവതരിപ്പിക്കും. 

വികാരി ഫാ. തോമസ് കരിയിൽ അനുഗ്രഹ പ്രഭാഷണം നടത്തും. പാറക്കടവ് പഞ്ചായത്ത് പ്രസിഡൻ്റ് എസ്.വി. ജയദേവൻ,
എഫ്.സി. സി. പ്രൊവിൻഷ്യാൾ സുപ്പീരിയർ സിസ്റ്റർ.ഷെഫി ഡേവീസ്, സിസ്റ്റേഴ്സ് ഓഫ് ദി ക്രോസ് ഓഫ് ചാവനോട് ജനറൽ കൗൺസിലർ സിസ്റ്റർ ഷീല ദേവസ്യ, മേരിമാത മദർ സുപ്പീരിയർ സിസ്റ്റർ. പുഷ്പി, പാറക്കടവ് പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പി.വി ജോസ്, കറുകുറ്റി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈജോ പറമ്പി, കൺവീനർ പി.വി ജോർജ്, വൈസ് പ്രസിഡൻ്റ് സിബി വർഗ്ഗീസ് എന്നിവർ പ്രസംഗിക്കും.

ഫാ സെറാഫിൻ എൻഡോവ്മെൻ്റ് വിതരണം, പറമ്പി വർക്കി, മറിയം മെമ്മോറിയൽ ക്യാഷ് അവാർഡ് വിതരണം എന്നിവ നടക്കും. യോഗാനന്തരം സ്നേഹ വിരുന്നും വിവിധ കലാപരിപാടികളും നടക്കും.