പെരുമ്പാവൂർ: ട്വൻ്റി 20 പാർട്ടി പെരുമ്പാവൂർ നിയോജക മണ്ഡലം പ്രവർത്തക കൺവൻഷനും കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും മെയ് 7 ബുധനാഴ്ച രാവിലെ 11 ന് പെരുമ്പാവൂർ സോഫിയാ കോളേജ് റോഡിലെ ചെമ്പകശ്ശേരി ബിൽഡിംഗിൽ നടക്കും.
പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻ്റ് വി. ഗോപകുമാർ ഉദ്ഘാടനം നിർവ്വഹിക്കും. സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗങ്ങളായ അഡ്വ. ചാർളി പോൾ, ബെന്നി ജോസഫ് എന്നിവർ പ്രസംഗിക്കും നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് വിജയകുമാർ മോളത്ത് അധ്യക്ഷത വഹിക്കും.