ട്വൻ്റി 20 പാർട്ടി പഠന - ബോധവത്ക്കരണ സെമിനാർ നടത്തി

New Update
awaireness seminar

കിഴക്കമ്പലം ട്വൻ്റി 20 പാർട്ടി ഓഫീസിൽ പരിയാരം, കോടശ്ശേരി, അതിരപ്പള്ളി പഞ്ചായത്തിലെ ട്വൻ്റി 20 പ്രവർത്തകർക്കായി സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗം അഡ്വ. ചാർളി പോൾ ബോധവത്ക്കരണ ക്ലാസ് നയിക്കുന്നു.

കിഴക്കമ്പലം: ട്വൻ്റി 20 പാർട്ടി ഓഫീസിൽ ചാലക്കുടി നിയോജക മണ്ഡലത്തിൽ നിന്നുള്ള പാർട്ടി പ്രവർത്തകർക്കായി പഠന- ബോധവത്ക്കരണ സെമിനാർ നടത്തി. പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗം അഡ്വ. ചാർളി പോൾ സെമിനാർ നയിച്ചു. കോടശ്ശേരി, പരിയാരം, അതിരപ്പിള്ളി എന്നീ പഞ്ചായത്തുകളിലെ 120 പ്രതിനിധികളാണ് സെമിനാറിൽ
പങ്കെടുത്തത്. 

Advertisment

ട്വൻറി 20 പാർട്ടി കിഴക്കമ്പലത്ത് നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ നേരിട്ട് കണ്ട് മനസ്സിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് വിവിധ പഞ്ചായത്ത് അംഗങ്ങൾ കിഴക്കമ്പലത്തേക്ക്പഠനയാത്ര നടത്തിയത്. 

awaireness seminar-2

ചാലക്കുടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കിഴക്കമ്പത്തേക്ക് നടന്ന പഠന യാത്രയിൽ പങ്കെടുത്തവർ
   സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗം  അഡ്വ. ചാർളി പോൾ, കോ-ഓർഡിനേറ്റർ ആൽബിൻ ബാബു എന്നിവരോടൊപ്പം

ചാലക്കുടി നിയോജകമണ്ഡലം പ്രസിഡൻ്റ് അഡ്വ സണ്ണി ഡേവീസ്, ഭാരവാഹികളായഡോൺ ബോസ്കോ, ജിത്തു മാധവ്, മാത്യൂസ് പാപ്പി, ബോണി വെളിയത്ത്, സത്യൻ തണലിൽ, അർജുനൻ വെട്ടിക്കുഴി, ജോജോ ഫെൻസർ, ഷീല സേവിയർ, ഷീജ ജോയി എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകി. 

കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡണ്ട് മിനി രതീഷ് ,വൈസ് പ്രസിഡണ്ട് ജിൻസി അജി , കോ-ഓർഡിനേറ്റർ ആൽബിൻ ബാബു എന്നിവർ പഞ്ചായത്തിലെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.