ആലുവ: വിശ്രുത കാർട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷയുടെ നാലാം ഓർമ്മദിനം പെറ്റൽസ് ഗ്ലോബ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ ആലുവ ക്രസൻ്റ് പബ്ലിക് സ്‌കൂളിൽ സമുചിതം ആചരിച്ചു.
"കല സമാധാനത്തിന് " എന്ന ആശയത്തിൽ കാർട്ടൂൺമാൻ ബാദുഷയ്ക്ക് ആദരമർപ്പിച്ചുകൊണ്ട് ക്രസൻറ് സ്ക്കൂളിലെ കുട്ടികൾ, പെറ്റൽസ് ഗ്ലോബ് ഫൗണ്ടേഷന്റെ കോർഡിനേറ്റർമാരായ സനു സത്യൻ, ഹസൻ കോട്ടേപറമ്പിൽ, സഹദ്, ചന്ദ്ര പ്രശാന്ത്, ബഷീർ കീഴ്‌ശ്ശേരി, അസീസ് കരുവാരക്കുണ്ട്, സൗരഭ് സത്യൻ, സജീഷ് എന്നിവരുടെ നേതൃത്വത്തിൽ കൂട്ട വരയിലൂടെ രചിച്ച നാൽപ്പത് മീറ്റർ ഗ്രാൻഡ് ക്യാൻവാസ് വർണ്ണ വിസ്മയമായി മാറി.
പ്രശസ്ത അവതാരകനും മാധ്യമ പ്രവർത്തകനുമായ സനൽ പോറ്റി മുഖ്യതിഥിയായ ചടങ്ങിൽ ക്രസൻ്റ് എഡ്യുക്കേഷനല്‍ ട്രസ്റ്റ് മാനേജറും സെക്രട്ടറിയുമായ പി എസ് അബ്ദുള്‍ നാസർ, ക്രസൻ്റ് പബ്ലിക് സ്‌കൂൾ പ്രിന്‍സിപ്പാള്‍ അഞ്ജലി ശശികുമാർ , ഫെഡറൽ ബാങ്ക് അസ്സോസിയേറ്റ് വൈസ് പ്രസിഡന്റ് ബെന്നി ജോർജ്ജ് , സീനിയർ വൈസ് പ്രിൻസിപ്പാൾ സിജി പി. മുസ്തഫ , വൈസ് പ്രിൻസിപ്പാൾ ബിന്ദു കെ ഫെഡറൽ ബാങ്ക് മാർക്കറ്റിങ് വിഭാഗം അസിസ്റ്റന്റ് മനേജര്‍ നീതു എൽസ, ആസിഫ് അലി കോമു , ബാദുഷയുടെ കുടുംബാംഗങ്ങൾ,സുഹൃത്തുക്കൾ തുടങ്ങിയവർ പങ്കെടുത്തു.
/sathyam/media/media_files/2025/06/03/9cohSoYfF9OkjUiqU8r2.jpg)
ബാദുഷയുടെ കഴിഞ്ഞു പോയ മൂന്നു ഓർമ്മ ദിനങ്ങളിലും ഈ കൂട്ടായ്‌മ വിവിധ അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.
മൺമറഞ്ഞ ഈ അതുല്യ കലാകാരന്റെ ജീവിതത്തെ ജീവിതത്തെ ആസ്പദമാക്കി സനു സത്യന്റെ സംവിധാനത്തിൽ കാർട്ടൂൺമാൻ ബാദുഷ, ദി മാൻ ഓഫ് റിയൽ സ്‌ട്രോക്സ് എന്ന ഡോക്യൂമെന്ററി കഴിഞ്ഞ ഓർമ്മ ദിനത്തിൽ പ്രകാശനം ചെയ്തിരുന്നു.
/sathyam/media/media_files/2025/06/03/11wyeVbaVUNGHXLSnwXD.jpg)
വരും വർഷങ്ങളിലും ബാദുഷയുടെ ഓർമ്മകൾ സജീവമാക്കുന്ന ഈടുറ്റ പരിപാടികൾക്ക് രൂപം നൽകും എന്ന് സംഘാടകർ അറിയിച്ചു.