മുളന്തുരുത്തി: ലോക പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പത്താം വാർഡ് തുരുത്തിക്കര ആയുർവ്വേദ ആശുപത്രി അങ്കണത്തിൽ മെഡിക്കൽ ഓഫീസർ ഡോ: സിന്ധു കുര്യാക്കോസ് വൃക്ഷത്തൈ നട്ടു. പഞ്ചായത്ത് അംഗങ്ങളായ മഞ്ചു അനിൽകുമാർ ലിജോ ജോർജ്, പി.എ. തങ്കച്ചൻ, സിജി കെ. പി. എന്നിവർ സംസാരിച്ചു.