മുളന്തുരുത്തി: ജൂൺ 10 ന് സിപിഐഎമ്മിന്റെ ആഭിമുഖ്യത്തിൽ മയക്കുമരുന്നിനെതിരെ സംഘടിപ്പിക്കുന്ന മനുഷ്യക്കോട്ടിയുടെ ഭാഗമായി തുരുത്തിക്കര വെസ്റ്റ് - ചാലിത്താഴം ബ്രാഞ്ചുകളുടെ ആഭിമുഖ്യത്തിൽ ജനകീയസഭ സംഘടിപ്പിച്ചു.
/sathyam/media/media_files/2025/06/06/tVvJ13aIHn8PgEAsxD9o.jpg)
മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് അംഗം ലിജോ ജോർജ് ജനകീയസഭ ഉദ്ഘാടനം ചെയ്തു. മുളന്തുരുത്തി പോലീസ് സബ് ഇൻസ്പെക്ടർ സോജൻ കുര്യാക്കോസ് മയക്കുമരുന്ന് നെതിരെ ബോധവൽക്കരണ ക്ലാസ് നടത്തുകയും തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു.
/sathyam/media/media_files/2025/06/06/Yjipdt0opfkF54b23TqK.jpg)
പരിപാടിയോടനുബന്ധിച്ച് പ്രദേശത്തെ എസ്എസ്എൽസി - പ്ലസ്ടു വിജയികൾക്കുള്ള ഉപഹാരം പാർട്ടി ഏരിയ കമ്മിറ്റി അംഗവും കണയന്നൂർ കാർഷിക വികസന ബാങ്ക് പ്രസിഡണ്ടുമായ എം പി ഉദയൻ വിതരണം ചെയ്തു.
ലോക്കൽ കമ്മിറ്റി അംഗം അരുൺ പോട്ടയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്രാഞ്ച് സെക്രട്ടറി എം വി വിനീഷ്, കെ കെ ദിനേശ് എന്നിവർ സംസാരിച്ചു.