കൊച്ചി: വർദ്ധിച്ചു വരുന്ന ലഹരിവ്യാപനത്തിനെതിരെ കൊച്ചി സിറ്റി പോലീസിൻ്റെ നേതൃത്വത്തിൽ ഉദയം പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ ഭാഗമായി പരിശീലകർക്കുള്ള ത്രിദിന ട്രെയ്നിംഗ് പ്രോഗ്രാം കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ ഐ പി എസ് ഉദ്ഘാടനം ചെയ്തു. ഡപ്യൂട്ടി പോലീസ് കമ്മീഷണർ അശ്വതി ജിജി ഐ പി എസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
പോലീസ് ജില്ലാ ഹെഡ്ക്വാർട്ടേഴ്സിൽ (ട്രെയിനിംഗ് സെൻ്റർ) രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെയാണ് പ്രോഗ്രാം.
വിവിധ വിഷയങ്ങളിൽ ഫ്രാൻസീസ് മൂത്തേടൻ, ഡോ. കെ.അർ അനീഷ്, അഡ്വ. ചാർളി പോൾ, ഡോ. ജീന മോഹൻ, ഡോ. പി. ജെ. സിറിയക്, ഫാ. സോജൻ , ഡോ. ദയാ പാസ്ക്കൽ എന്നിവർ ക്ലാസുകൾ നയിക്കും.