കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്തിലെ ട്വൻ്റി 20 പാർട്ടി പ്രവർത്തകർക്കായി ജൂൺ 22 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 ന് നേതൃത്വ - പ്രസംഗ പരിശീലന ക്യാമ്പ് നടത്തും.
കിഴക്കമ്പലം പാർട്ടി സെൻ്ററിൽ നടക്കുന്ന പരിശീലന പരിപാടിയിൽ ട്രെയ്നറും മെൻ്ററും ട്വൻ്റി 20 പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് മെമ്പറുമായ അഡ്വ ചാർളി പോൾ ക്ലാസുകൾ നയിക്കും.
വടവ് കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റസീന പരീത്, കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റ് ജാൻസി ഡേവീസ്, വൈസ് പ്രസിഡന്റ് റോയി ഔസേഫ്,അജിത് എസ് പനക്കൽ, വി.ജി പ്രതീഷ്കുമാർ എന്നിവർ പ്രസംഗിക്കും.