കൂനമ്മാവ് സെൻ്റ് ഫിലോഫിനാസ് ഹയർ സെക്കണ്ടറി വിദ്യാലയത്തിൽ പ്ലസ് വൺ വിദ്യാർത്ഥികൾക്കായി പ്രവേശനോത്സവം 'വരവേൽപ്പ് - 2025' സംഘടിപ്പിച്ചു

New Update
praveshanolsavam 2025

കൂനമ്മാവ്: കൂനമ്മാവ് സെൻ്റ് ഫിലോഫിനാസ് ഹയർ സെക്കണ്ടറി വിദ്യാലയത്തിൽ പ്ലസ് വൺ വിദ്യാർത്ഥികൾക്കായുള്ള പ്രവേശനോത്സവം "വരവേൽപ്പ് 2025" നടന്നു. പ്രവേശനോത്സവം അസി. മാനേജർ ഫാ. സിനു ചമ്മണിക്കോടത്ത് ഉദ്ഘാടനം ചെയ്തു.

Advertisment

മാതാപിതാക്കൾക്കായി "പോസിറ്റീവ് പാരൻ്റിംഗ്" എന്ന വിഷയത്തിൽ അഡ്വ. ചാർളി പോൾ ക്ലാസ് നയിച്ചു. പ്രിൻസിപ്പാൾ ഡോ. ഡീൻ റോയി, പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ബിജു പഴമ്പിള്ളി, പി.റ്റി.എ പ്രസിഡൻ്റ് ഡിജി കളത്തിപ്പറമ്പിൽ ബിജോയി ഫെലിക്സ് എന്നിവർ പ്രസംഗിച്ചു. പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കുള്ള അവാർഡുകൾ വിതരണം ചെയ്തു.