മുളന്തുരുത്തി: മുളന്തുരുത്തി പബ്ലിക് ലെെബ്രറിയിൽ വായന പക്ഷാചരണത്തിൻ്റെ ഭാഗമായി സാഹിത്യ കൂട്ടായ്മയും പുസ്തക ചർച്ചയും നടത്തി. കവയിത്രി വിജില ചിറപ്പാട് മുഖ്യാതിഥിയായി.
പുസ്തക ചർച്ചയിൽ എം.ടിയുടെ നോവൽ 'മഞ്ഞ്' സി.എം. സരിതാദേവി അവതരിപ്പിച്ചു. ലൈബ്രറി പ്രസിഡൻ്റ് സജി മുളന്തുരുത്തി അധ്യക്ഷത വഹിച്ചു.
എഴുത്തിടം സാഹിത്യ കൂട്ടായ്മ പ്രസിഡൻ്റ് വി.എം. രാജൻ, പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ ബിനി ഷാജി, പഞ്ചായത്തംഗം കെ .പി. മധുസൂദൻ, ലൈബ്രറി സെക്രട്ടറി കെ.കെ. സണ്ണി, എം.ആർ. മുരളീധരൻ, ജീന റെജി, മേഴ്സി തോമസ്, സുജാത ബാബു, എം.പി. ബിനു എന്നിവർ പ്രസംഗിച്ചു