എറണാകുളം ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ ലോക ലഹരി വിരുദ്ധ ദിനാചരണം ജൂൺ 26 ന് തൃപ്പൂണിത്തുറയിൽ

New Update
world  anti tobaco day

കൊച്ചി: ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ ലോക ലഹരി വിരുദ്ധ ദിനാചരണം ജൂൺ 26 രാവിലെ 10. 30 ന് തൃപ്പൂണിത്തുറ സംസ്കൃത കോളേജിൽ നടക്കും. കെ. ബാബു എംഎൽഎ ദിനാചരണം ഉദ്ഘാടനം ചെയ്യും.

Advertisment

തൃപ്പൂണിത്തുറ മുൻസിപ്പാലിറ്റി ചെയർപേഴ്സൺ രമ സന്തോഷ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. തൃപ്പൂണിത്തുറ പാലസ് ബോർഡ് പ്രസിഡൻ്റ് എസ് . അനുജൻ മുഖ്യപ്രഭാഷണം നടത്തും. 

ജില്ലാ സാമൂഹ്യനീതി ഓഫീസർ സിനോ സേവി, ജില്ലാ കോ ഓർഡിനേറ്റർ ഡോ.ജാക്സൺ തോട്ടുങ്കൽ, ഫാക്കൽറ്റി മെമ്പർ അഡ്വ. ചാർളി പോൾ, കോളേജ് പ്രിൻസിപ്പൽ ഡോ. പി വി അജി കുമാർ,എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. ശാരിക ശശി എന്നിവർ പ്രസംഗിക്കും.

"ദി സയൻസ് ഓഫ് അഡിക്ഷൻ " എന്ന വിഷയത്തിൽ ജില്ലാ കോ -ഓർഡിനേറ്റർ ഫ്രാൻസീസ് മൂത്തേടൻ ക്ലാസ് നയിക്കും.

Advertisment