'ചോറിന് ഒരു കൂട്ടാനു'മായി തുരുത്തിക്കര അഗ്രികൾച്ചറൽ സൊസൈറ്റി പതിനൊന്നാം വർഷത്തിലേക്ക്

New Update
thuruthikkara agriculture society

മുളന്തുരുത്തി: തുരുത്തിക്കര അഗ്രിക്കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള ജൈവ പച്ചക്കറി കൃഷിയായ "ചോറിനൊരു കൂട്ടാൻ" പദ്ധതി പതിനൊന്നാം വർഷത്തിലേക്ക് പ്രവേശിക്കുന്നു. കഴിഞ്ഞ പത്തുവർഷം തുടർച്ചയായി ജൈവ പച്ചക്കറി കൃഷിയിൽ വിജയം കൊയ്തെടുക്കുകയായിരുന്നു തുരുത്തിക്കര അഗ്രികൾച്ചറൽ സൊസൈറ്റി.

Advertisment

"ചോറിനൊരു കൂട്ടാൻ" പദ്ധതിയുടെ പതിനൊന്നാം വർഷത്തെ പച്ചക്കറി കൃഷിയ്ക്കായുള്ള പച്ചക്കറി തൈകൾ കർഷകർക്ക് നൽകി കൊച്ചി, മുൻ മേയർ സൗമിനി ജയിൻ  ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡണ്ട് വേണു മുളന്തുരുത്തി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

പയർ, വെണ്ട, മുളക്, വഴുതന, ചുരക്ക, കുമ്പളം, മത്ത, തക്കാളി, ബന്തിപ്പൂവ്, ചോളം എന്നിവയാണ് ഇത്തവണത്തെ കൃഷിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ബ്ലോക്ക് പഞ്ചായത്തംഗം ജെയ്നി രാജു ,ഗ്രാമ പഞ്ചായത്തംഗം ബിനി ഷാജി, പി.എ തങ്കച്ചൻ ഫാ. വിജു ഏലിയാസ്, സി ആർ രാധാകൃഷ്ണൻ, റോയി പീറ്റർ, ബാബു ഞാറുകാട്ടിൽ, ടി കെ ജോസഫ്, കുട്ടിയമ്മ തമ്പി, ബേസിൽ കിഴക്കേടം, പി ആർ രാധാകൃഷ്ണൻ, നിസി ബിനു, സീമ ആൻ്റണി എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.

Advertisment