/sathyam/media/media_files/2025/07/03/vanamaholsavam-2025-07-03-22-28-20.jpg)
കൊച്ചി: എളമക്കര ഭവൻസ് വിദ്യാമന്ദിറിൽ വനമഹോത്സവം ആഘോഷിച്ചു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എറണാകുളം ബിജു. കെ മുഖ്യാതിഥിയായിരുന്നു.
നമ്മുടെ അമ്മയായ പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്നും പാരിസ്ഥിതികാവബോധം നമുക്കുണ്ടാകേണ്ടതാണെന്നും മുഖ്യാതിഥി ബിജു ഉദ്ബോധിപ്പിച്ചു.
വിദ്യാർത്ഥികൾ അവതരിപ്പിച്ച, വനസംരക്ഷണത്തിന്റെ പ്രാധാന്യത്തെ ഓർമ്മിപ്പിക്കുന്ന 'ഇനി വരുന്ന തലമുറയ്ക്ക്,' എന്ന കവിതയുടെ നൃത്താവിഷ്കാരം ആഘോഷത്തിനു മാറ്റുകൂട്ടി.
ജൂലായ് 1 മുതൽ ഒരാഴ്‌ചക്കാലമാണ് വനഹോത്സവമായി ആചരിക്കുന്നത്. ഭാരതത്തിന്റെ ഹരിത മേലങ്കി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഭാരതീയ വിദ്യാഭവൻ്റെ സ്ഥാപകനായ കെ എം മുൻഷി തുടക്കമിട്ടതാണ് വനമഹോത്സവം 1950 ൽ റെയിൽവേ ട്രാക് നിർമിച്ചിരുന്ന കമ്പകമരം നാട്ടുകൊണ്ടാണ് മുൻഷി ഇതിന് തുടക്കമിട്ടത്.
പ്രിൻസിപ്പൽ മിനി കെ, വൈസ് പ്രിൻസിപ്പൽമാരായ ബിന്ദു എം ആർ, സുമി കൃഷ്ണകുമാർ, അസിസ്റ്റൻ്റ് വൈസ് പ്രിൻസിപ്പൽ ജ്യോതിർമയി പിഎന്നിവർ സന്നിഹിതരായിരുന്നു.